Chapter Title : മറുപുറം 3 [Achillies] [Climax]
തുടങ്ങി.
"ഞാൻ പോണില്ല ഏട്ടത്തി അറിഞ്ഞിട്ടുണ്ടാവും അല്ലെ...അയ്യേ...ഏട്ടത്തി എന്ത് വിചാരിക്കും….മിക്കവാറും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും…"
"ഓഹ് നിന്റെ കാര്യത്തിൽ മാത്രം അല്ല എന്റെ കാര്യത്തിലും….ഏതു നേരത്താണോ ഈശ്വരാ എനിക്ക് ഈ കുരുപ്പിനെ റൂമിൽ കിടത്താൻ തോന്നിയത്…."
രാഹുൽ തടിക്കും കൈ കൊടുത്തിരുന്നു പറഞ്ഞു.
"പോടാ...എങ്ങനേലും നിന്റെ ഒടുക്കത്തെ കുടി മാറട്ടെ എന്ന് വിചാരിച്ച ഞാൻ ഇപ്പോ തെറ്റുകാരി അല്ലെ…"
കണ്ണുരുട്ടി അനഘ ചോദിച്ചതും രാഹുൽ വായിൽ വിരലിട്ടു കമിഴ്ന്നു കിടന്നു.
"ഡാ….ഡാ…."
കമിഴ്ന്നു കിടന്ന രാഹുലിനെ അനഘ ഉരുട്ടി വിളിക്കാൻ തുടങ്ങി.
"എന്താടി…."
"നീ ഒന്ന് എന്നെ റൂമിലാക്കി തരുവോ…"
നഖം കടിച്ചു ക്കൊണ്ടവൾ ചോദിച്ചു.
"എന്താന്നു….???"
"എടാ പ്ലീസ് എനിക്ക് പുറത്തേക്കിറങ്ങാൻ ചമ്മലാ ഏട്ടത്തി എങ്ങാനും കണ്ടു വല്ലോം ചോദിച്ചാലോ നീ കൂടെ ഉണ്ടേൽ ഒരു കൂട്ടാവുമല്ലോ…"
"അതിനു ഏട്ടത്തി ചോദിച്ചാൽ നീ വർത്താനം പറയാൻ വന്നിട്ടു കിടന്നു ഉറങ്ങിപോയെന്നു പറഞ്ഞാൽ മതി…"
"അയ്യട ഇങ്ങനൊരു പൊട്ടൻ...ഏട്ടത്തി ഇപ്പൊ തന്നെ വിശ്വസിക്കും...എടാ...ഒന്ന് വാടാ…."
അവൾ കെഞ്ചാൻ തുടങ്ങിയതും രാഹുൽ എഴുന്നേറ്റു പതിയെ ഡോർ തുറന്നു പുറത്തേക്ക് നോക്കി.
ഹാളിൽ കാണാത്തത് കൊണ്ട് പാർവതി കിച്ചണിൽ ആയിരിക്കും എന്ന് അവന് മനസിലായി ബെഡിൽ ഇരുന്ന അനഖയെ കൈ കൊണ്ട് ആംഗ്യം കാട്ടി അവൻ വിളിച്ചു.
"ദേ...ഏട്ടത്തി കിച്ചണിലാ… നീ ഇവിടുന്ന് ഒറ്റ ഓട്ടം നേരെ റൂമിൽ, എന്നിട്ടു ഇനി ബ്രേക്ഫാസ്റ് കഴിക്കാൻ മാത്രം ഇറങ്ങിയാൽ മതി,....മിക്കവാറും നമുക്ക് രണ്ടുപേർക്കും ഇന്ന് വയറു നിറച്ചു കിട്ടും."
രാഹുൽ പറഞ്ഞത് കേട്ട അനഘ ദയനീയമായി അവനെ നോക്കി.
💬 Comments
View all comments