Chapter Title : മറുപുറം 3 [Achillies] [Climax]
തലയിൽ കയറി കൂടിയിട്ടുണ്ട് ചെക്കന്റെ മുഖമൊക്കെ വല്ലാതെ ആയിരുന്നു…."
"എന്താ പറ്റിയെ ഏട്ടത്തി….!!!"
"ആവോ….ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല….വന്നതും റൂമിൽ കയറി ഇരിപ്പാ….നീ വന്നിട്ട് ഒന്ന് ചോദിക്ക്….പിന്നെ ഞാനും ഏട്ടനും തറവാട് വരെ ഒന്ന് പോകുവാ….
ചിലപ്പോ നാളെയെ തിരിച്ചു എത്തുള്ളൂ….."
"അവിടെ എന്താ ഇപ്പൊ….പെട്ടെന്ന് ഒരു പോക്ക്…."
"കുറെ നാളായിട്ടു പോയിട്ടില്ലാല്ലോ…..പിന്നെ ഞങ്ങൾക്ക് ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്….ഞാൻ പറയാം….നീ ഇപ്പൊ ഫ്ലാറ്റിലേക്ക് ചെല്ലട്ടോ….
രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്...രാവിലെ രണ്ടും കൂടെ എഴുന്നേറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിക്കൊളണം….തല്ലൊന്നും പിടിക്കരുത്…"
"പിന്നെ ഞങ്ങൾ കുഞ്ഞിപ്പിള്ളേരല്ലേ….ഇയാള് പോയിട്ട് വാടോ പാറുവേട്ടത്തി…."
"പോടീ…..ഹി ഹി ഹി...
വെക്കുവാണെ…"
പാർവതി ഫോൺ വെച്ച ഉടനെ അനഘ രാഹുലിനെ വിളിച്ചു.
"ഇവനിതെന്താ ഒന്ന് ഫോൺ എടുത്താൽ….വെറുതെ ടെൻഷൻ അടിപ്പിക്കാൻ…"
ഉള്ളിലുള്ള ഈർഷ്യ അനഘ പിറുപിറുത്തുകൊണ്ട് തീർത്തു.
കാർ പാർക്ക് ചെയ്ത് അനഘ നേരെ ഫ്ലാറ്റിലേക് കയറി,
ഏട്ടനും ഏട്ടത്തിയും പോയി കഴിഞ്ഞിരുന്നു എന്നവൾക്ക് മനസ്സിലായി.
നേരെ ഹാൻഡ് ബാഗ് സെറ്റിയിൽ ഇട്ടു അവൾ രാഹുലിന്റെ മുറിയിലേക്ക് കയറി.
അവിടെ അവളെ കാത്തിരുന്നത് കസേരയിൽ ചാഞ്ഞു തളർന്നു ഇരിക്കുന്ന രാഹുലും മുന്നിൽ മുക്കാലും ഒഴിഞ്ഞ കുപ്പിയും ആയിരുന്നു,
അവൾക്ക് ഒരു നിമിഷം മുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല,
തന്റെ ഇത്ര നാളുള്ള പ്രയത്നം മുഴുവൻ ഒരു ദിവസം കൊണ്ട് നശിഞ്ഞു പോവുന്നത് കണ്ട അനഖയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.
അവളുടെ കരുതലിൽ രാഹുൽ പൂർണ്ണമായും ഉപേക്ഷിച്ച മദ്യപാനം അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ മുന്നിൽ നിൽക്കുന്നത് കണ്ട അനഖയ്ക്ക് തന്റെ ദേഷ്യവും സങ്കടവും നോവും
💬 Comments
View all comments