0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

നിനക്ക് ഡ്രൈ ഡേ…."

"അതല്ലടി നീ ഈ നേരത് ഇവിടെ…."

"അതിനു ഒരിക്കെ കണ്ടതല്ലേ...പിന്നെ ഫിയൻസിയുടെ റൂമിൽ എനിക്ക് കയറാം…."

അനഘ വാതിൽ ചാരി കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരുന്നിരുന്ന രാഹുലിന്റെ നെഞ്ചിൽ തന്റെ വിടർന്ന മുടി പരത്തിയിട്ട് കിടന്നു.

"ഫിയൻസീയോ….???"

"നമ്മൾ അറിയാതെ അങ്ങനെ കുറച്ചു നീക്കങ്ങൾ ഒക്കെ നടക്കുന്നുണ്ട് മോനെ….നൂലു വലിക്കുന്നത് പുന്നാര ഏട്ടത്തിയും സന്ധ്യേച്ചിയും…."

അനഘ ഒരു ദീർഘ നിശ്വാസം വിട്ടു കിടന്നു.

"എന്നിട്ട് നിനക്ക് എന്താ തോന്നുന്നേ…."

ഒട്ടൊരു മൗനതിന് ശേഷം രാഹുൽ അവളോട് ചോദിച്ചു.

"സത്യം പറഞ്ഞാൽ അറിയില്ല….നിനക്കോ…."

"ങു ഹും…."

ചുമൽ കൂച്ചി പറയുമ്പോഴും രണ്ടുപേരുടെയും ഉള്ളിൽ ആഹ് ചോദ്യത്തിന്റെ കനൽ ഒരു ചെറു നാമ്പിന്റെ തീ ഇട്ടിരുന്നു.

എല്ലാ മാസവും സന്ധ്യയെ കാണാൻ അനഘ പോയിരുന്നു യാത്രകളിൽ എല്ലാം കൂട്ട് രാഹുലും ഇടയ്‌ക്കെല്ലാം പാർവതിയും അവരോടൊപ്പം ചേർന്നു.
ഏഴാം മാസം ഒത്തിരി പലഹാരങ്ങളുമായി പാർവതി അവരുടെ കൂടെ സന്ധ്യയെ കാണാൻ പോയി,
സന്ധ്യയെ തൊട്ടും തലോടിയും കൂടെ ഇരുന്നു തങ്ങളുടെയും ബാക്കി വിശേഷങ്ങളും എല്ലാം പറയുമ്പോൾ ഇടയ്ക്കിടെ പാർവതിയുടെ കണ്ണുകൾ സന്ധ്യയുടെ വയറിനെ കൊതിയോടെ നോക്കുന്നത് അനഖയും കണ്ടിരുന്നു.
അന്ന് രാഹുലിനെ പോലെ പാർവതിയെ ഓർത്തു അനഖയുടെ ഉള്ളും പൊള്ളി.
തിരികെ വരുമ്പോൾ തീർത്തും മൗനിയായി മാറിയ പാർവതിയെ പിന്നിലെ സീറ്റിൽ അനഘ മാറിൽ ചേർത്ത് ആശ്വസിപ്പിച്ചു.

********************************

"അനു…..നീ ഇറങ്ങിയോ…."

"ആഹ് ഏട്ടത്തി….ഓഫീസിലേക്ക് പൊയ്ക്കോണ്ടിരിക്കുവാ….അവനെ പിക്ക് ചെയ്യാൻ….."

"നീ അങ്ങോട്ട് പോവണ്ട..അവൻ ഇന്ന് ഉച്ചക്ക് സൈറ്റിൽ പോവാൻ ഇറങ്ങീട്ടു കുറച്ചു കഴിഞ്ഞു ഫ്ലാറ്റിലേക്ക് വന്നു... എന്തോ

💬 Comments

View all comments