0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

കേൾക്കുമ്പോൾ വിളിച്ചല്ലേ പറ്റൂ, എന്ത് കുരുത്തക്കേടാടി രണ്ടും കൂടെ അവിടെ ഒപ്പിക്കുന്നെ...രാവിലെ പാറു വിളിച്ചിരുന്നു, അധികം കുരുത്തക്കേട് കാട്ടി കൂട്ടുന്നതിന് മുന്നേ രണ്ടിനേം അങ്ങ് പൂട്ടിയാലോ എന്നാ ചോദിച്ചെ…"

"അശ്ശേ….അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല….ഞാൻ ഇടയ്ക്ക് രാത്രി ചുമ്മാ അവന്റെ അടുത്ത് പോയി സംസാരിക്കും...ഇന്നലെ അറിയാതെ അവിടെ കിടന്നു ഉറങ്ങിപ്പോയി അത്രേ ഉള്ളൂ ന്നെ…"

അനഘ നെറ്റിയിലടിച്ചു കൊണ്ട് പറഞ്ഞു.

"ആഹ് ഇതൊക്കെ തന്നെയാ അവളും പറഞ്ഞെ...ആദ്യം രണ്ടിനും തമ്മിൽ നോക്കാൻ വയ്യാരുന്നു, പിന്നെ ഏട്ടൻ വിളി തുടങ്ങി ഇപ്പോ അവനും ഡാ യും ഡിയും ഒക്കെ ആയെന്നു…
…...രണ്ടിനെയും ഒരു മുറിയിലാക്കിയാൽ പിന്നെ നിനക്ക് രാത്രി അവിടെ പോയി സംസാരിക്കണ്ടല്ലോ…"

"യ്യോ...ഇതൊക്കെ ആരാ ഇങ്ങനെ ഒക്കെ ആക്കിയെ….അവൻ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് നെ പോലെയാ…"

"എനിക്കറിയാടി പെണ്ണെ….പക്ഷെ നിനക്കും അവനും ഒന്ന് ആലോചിച്ചു കൂടെ...നിങ്ങൾക്ക് രണ്ടു പേർക്കും അറിയാം ആഹ് വേദനയുടെ കയ്പ്….ചിലപ്പോ അത് മാറാൻ ഏറ്റവും നല്ല മരുന്ന് നിങ്ങൾ തന്നെ ആവും,...ഒറ്റയ്ക്ക് ഒരുപാട് ദൂരം പോകാൻ ബോർ ആണ് മോളെ….നീയും അവനും നല്ലോണം ആലോചിക്ക്…"

സന്ധ്യ ഫോൺ വെച്ചതും അനഖയുടെ ചിന്തകൾ പല നിലയിൽ ആയി മാറിയിരുന്നു.

"എനിക്ക് ഇനി കഴിയുമോ ഒരാളെ വിശ്വസിക്കാൻ….ഒരാളെ വീണ്ടും ഉള്ളിലേക്ക് എടുക്കാൻ….അവനു കഴിയുമോ…."

സ്വയം ചിന്തിച്ചു കൂട്ടിയ കൂമ്പാരങ്ങൾക്ക് മുന്നിൽ അവൾ എവിടെയും കര തൊടാതെ നടന്നു.

********************************

"ഡി….അവര് കിടന്നിട്ടില്ലാട്ടോ…."

രാത്രി തന്റെ റൂമിലേക്ക് കയറി വന്ന അനഖയെ നോക്കി രാഹുൽ പറഞ്ഞു.

"ഓഹ് അതിനു ഞാൻ ഇന്ന് നിന്റെ കുപ്പി ഒന്നും എടുത്തിട്ടില്ല,....ഇന്ന്

💬 Comments

View all comments