0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

അവനു കഴിഞ്ഞില്ല.

"വിട്...എന്തിനാ വന്നേ….കുടിച്ചോ….കുടിച്ചു ചത്തോ…."

പിറകിലൂടെ വന്നു അവളെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു കരയുന്ന രാഹുലിനോട് അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു.

"സോറി….സോറി….അനൂ…….ഞാൻ,....ഇന്ന് അവളെ, അവളെ പിന്നെയും കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല…..അവള്…..അവള്…...ഓര്മ ഒക്കെ തലയിൽ കിടന്നു തിരിയാൻ തുടങ്ങിയപ്പോ….അറിയാണ്ട് എടുത്തു പോയതാ…..
പ്ലീസ് കരയല്ലേ….അനൂ…."

ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന രാഹുലിനോട് അവൾക്ക് ആദ്യം തോന്നിയതും കുഞ്ഞിനോട് തോന്നുന്ന വാത്സല്യം ആണ്.
തിരിഞ്ഞു അവനെ അടർത്തി മാറ്റി അവൾ അവനോടു ചോദിച്ചു.

"ആരെ...കണ്ടപ്പോൾ…..ആരെ കണ്ടപ്പോഴാ നിനക്ക് കൈ വിട്ടു പോയെ…."

അവനെ കുലുക്കിക്കൊണ്ട് അനഘ ചോദിച്ചു.

"സൈറ്റിൽ നിന്ന് വരുന്ന വഴി കണ്ടതാ...അവളെ ശ്വേതയെ...റോഡിൽ വെച്ച്,...കണ്ടപ്പോ പറ്റിയില്ല…."

കരഞ്ഞു പറഞ്ഞു വീണ്ടും അവളുടെ മാറിലേക്ക് ചായാൻ ശ്രെമിച്ച രാഹുലിനെ അടർത്തി മാറ്റി അവൾ കൈകൊണ്ടു പൊതിരെ അവനെ തല്ലി. നെഞ്ചിലും കയ്യിലും മുഖത്തും എല്ലാം അവളുടെ കൈ വീണുകൊണ്ടിരുന്നു.

"ഇനി നീ അവളെ ഓർത്തു കരയുവോ….കരയുവോ….
ഇത്രേം നാളും കാത്തിരുന്ന എന്നെ ഓർക്കാണ്ട് ഇട്ടേച്ചു പോയ അവളെ ഓർത്തു നീ ഇനി കുടിക്കുവോ….കുടിക്കുവോ……
പതം പറഞ്ഞും കരഞ്ഞും കലി അടങ്ങും വരെ അനഘ അവനെ തല്ലി,....
രാഹുൽ എല്ലാ തല്ലും തല കുനിച്ചു നിന്ന് കൊണ്ടതെ ഉള്ളൂ.

"ഇനി നീ അവളെ ഉള്ളിൽ കൊണ്ട് നടന്നു എന്ന് ഞാൻ അറിഞ്ഞാൽ, സത്യമായിട്ടും നിന്നേം കൊല്ലും ഞാനും ചാവും….."

അവന്റെ കവിളിൽ കൈ രണ്ടും കൊണ്ട് പിടിച്ചു അവന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞു പറഞ്ഞു തീർന്നതും അവളുടെ

💬 Comments

View all comments