Chapter Title : മറുപുറം 3 [Achillies] [Climax]
അനഘ ചിരിച്ചു.
"ആദ്യം പെട്ടെന്ന് കേട്ടപ്പോൾ എനിക്കെന്തോ പോലെ ആയി...വീണ്ടും പെട്ടെന്ന് ഒറ്റക്കാകുവാണോ എന്നൊരു ഡൗൺ ഫീൽ…."
അനഘ വിങ്ങലൊളിപ്പിച്ചൊന്നു ചിരിച്ചു.
"അയ്യെ ഇപ്പൊ കരയാൻ പോവുന്നത് നീയാട്ടോ…
നീ എങ്ങനാടി പോത്തേ ഒറ്റയ്ക്കാവുന്നെ ഞാനും ഏട്ടനും അമ്മയും നിഷയുമൊക്കെ ഇല്ലേ...ഒരു കാൾ പോരെ അല്ലെ കാണാൻ തോന്നിയാൽ എപ്പോ വേണേലും നിനക്ക് അങ്ങ് വരാലോ….നിന്റേം വീടല്ലേ….."
സന്ധ്യ അനഖയെ തന്നെ നോക്കി പറഞ്ഞു.
"ഞാൻ എനിക്ക് തോന്നുമ്പോൾ ഒക്കെ വിളിക്കും എനിക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ വരും എന്തേലും അപ്പൊ മാറ്റി പറഞ്ഞാലുണ്ടല്ലോ…."
"ഒന്നും മാറ്റി പറയത്തില്ലെടി വട്ടത്തി….നീ എപ്പോൾ വേണേൽ പോര്…."
സന്ധ്യ ചിരിച്ചു കൊണ്ട് പറഞ്ഞു നേരെ നോക്കിയതും കണ്ടത് റോഡിലേക്ക് ഓടിയിറങ്ങുന്ന ഒരുത്തന്റെ പിടി വിട്ടു കാറിനു നേരെ വരുന്ന ഒരു നീളമുള്ള വടി ആയിരുന്നു.
"അനൂ…..…..!!!!"
അനഖയെ നോക്കി അലറിയ സന്ധ്യയിൽ നിന്ന് തന്റെ മുഖം എടുത്ത് നേരെ നോക്കുമ്പോഴേക്കും വടി കാറിന്റെ ഗ്ലാസിൽ തട്ടി,
ഒറ്റ നിമിഷത്തിൽ അനഖയുടെ നിയന്ത്രണം കയ്യിൽ നിന്നും പോയി.
നടപ്പാതയിൽ വെച്ചിരുന്ന രണ്ടു മൂന്ന് കോണും ഇരുമ്പിന്റെ ബാറും തട്ടി മറിച്ചു നടപ്പാതയിലേക്ക് കയറിയ കാർ പെട്ടെന്ന് തിരിച്ചു കിട്ടിയ മനഃസാന്നിധ്യം കൊണ്ട് അനഘ നിയന്ത്രിച്ചു റോഡിലേക്കിറക്കി ബ്രേക്ക് ചവിട്ടി,
അവളുടെ മിടിപ്പുയർന്നിരുന്നു കിതച്ചു കൊണ്ട് വിറക്കുന്ന കൈ സ്റ്റിയറിങ്ങിൽ പിടിച്ചു അവൾ ഇരുന്നു.
തൊട്ടുമുന്നിൽ ഒരുത്തൻ ഞൊണ്ടി ഞൊണ്ടി വന്നു ബോണറ്റിലേക്ക് ഉറക്കം വന്നപോലെ ചാരി വീഴുന്നതും അവൾ കണ്ടു, പെട്ടെന്നാണ് അനഖയ്ക്ക് സന്ധ്യയുടെ കാര്യം ഓർമ വന്നത്.
"ചേച്ചി…..എന്തേലും പറ്റിയോ….ഈശ്വര….ചേച്ചി
💬 Comments
View all comments