0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.6K

നോക്കിയേ……"

തന്റെ സീറ്റ്ബെൽറ്റ് ഊരി കൈകൊണ്ടു ചെവിയും പൊത്തി കണ്ണും അടച്ചു പിടിച്ചു ഇരിക്കുന്ന സന്ധ്യയുടെ കവിളിലും വയറ്റിലും കൈ വെച്ച് അനഘ ചോദിച്ചു.

ഞെട്ടലിൽ ആയിരുന്ന സന്ധ്യ പയ്യെ കണ്ണ് തുറന്നു അവൾ അനഖയെ നോക്കി.

"എന്ത് പറ്റി ചേച്ചി….കുഴപ്പം എന്തേലും തോന്നണുണ്ടോ….."

വീണ്ടും അനഘ ചോദിച്ചു,

"ങ് ഹും….."

തല തിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
അനഘ ഒരു കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് അവൾക്ക് കൊടുത്തു,
പേടിച്ചുപോയ സന്ധ്യ വേഗം ഒരു കവിൾ വെള്ളം കുടിച്ചിറക്കി.

"അനു….???"

ബോണറ്റിന് മേലെ കിടന്നിരുന്ന രൂപത്തിലേക്ക് നോക്കി സന്ധ്യ അനുവിനോട് ചോദിച്ചു.
സന്ധ്യയുടെ അവസ്ഥയിൽ ഒന്ന് തരിച്ചു പോയിരുന്ന അനഘ അപ്പോഴാണ് ആഹ് കാര്യം ഓർത്തത്.
ഒരു നിമിഷം കൊണ്ട് അവളുടെ മുഖം ചുവന്നു.
ദേഷ്യം നിറഞ്ഞു.
കരിമിഴിയിൽ നിറഞ്ഞ വീറുമായി അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

"അനു…..അനു….."

അവളുടെ പോക്ക് കണ്ട് ഭയന്ന സന്ധ്യ ഉറക്കെ വിളിച്ചു,
എന്നാൽ അതിലൊന്നും കൂസാതെ അനു നേരെ ചെന്ന് കിടന്ന ആളെ കുത്തി പിടിച്ചു വലിച്ചു പൊക്കി, ഒരു തുണി പോലെ എഴുന്നു വന്ന ആളുടെ മുഖം പോലും നോക്കാതെ ഒറ്റയടി അവൾ അടിച്ചു അതോടെ അവൻ ഊർന്നു താഴേക്ക് വീണു.

"അയ്യോ മോളെ….തല്ലല്ലേ….."

അവിടേക്ക് ഓടിക്കൂടിയവരിൽ ഒരാൾ പറഞ്ഞു…

"ഈ കൊച്ചൻ അവിടെ ഇരിക്കുവാരുന്നു ഏതോ പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ അവിടുന്ന് രക്ഷപെട്ട് ഓടിയതാ അപ്പോഴാ നിങ്ങളുടെ കാറിനു മുന്നിൽ ചാടിയത്…"

അയാൾ അനഖയോട് പറയുമ്പോഴേക്കും സന്ധ്യ അവർക്കരികിൽ എത്തിയിരുന്നു.

കടക്കാരൻ രാഹുലിനെ നോക്കുന്ന

💬 Comments

View all comments