0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.9K

"അറിയാം…."

ഒറ്റവാക്കിൽ അനഘ മറുപടി ഒതുക്കി., ഉള്ളിലേക്ക് എത്തി നോക്കുന്നതിൽ നിന്ന് അകത്തേക്ക് കയറി സംസാരിക്കാനാണ് വന്ന ആളുടെ ഉദ്ദേശം എന്ന് മനസ്സിലാക്കിയ അനഘ ഒന്ന് ഒതുങ്ങി അകത്തേക്ക് ക്ഷണിച്ചു.

സോഫയിൽ വന്ന ആളോടൊപ്പം ഇരിക്കുമ്പോഴും അനഖയുടെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു.

"ഏട്ടൻ…..അല്ല രാഹുൽ ഇവിടെ ഇല്ലേ…."

"ഏഹ്….!!!"

ഒന്ന് ഞെട്ടിയ അനഘ വീണ്ടും ചോദ്യത്തിനായി നോക്കി.

"രാഹുൽ ഇല്ലേ…."

വന്ന ആൾ ചോദ്യം ആവർത്തിച്ചു.

"ഇല്ല….വൈകും എന്ന് പറഞ്ഞിരുന്നു…."

"ങും….നിങ്ങൾക്ക് എല്ലാര്ക്കും എന്നോട് വെറുപ്പും ദേഷ്യവും എല്ലാം ഉണ്ടാവും എന്നെനിക്കറിയാം….
….ഇപ്പൊ ഇതൊക്കെ പറയുന്നതുകൊണ്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം എങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടിയാ ഞാൻ വന്നേ,...നിങ്ങള് രണ്ടു പേരോടും മാപ്പ് പറയാൻ….
ഏട്ടനെയും കണ്ടു മാപ്പ് പറയണം എന്നുണ്ട് പക്ഷെ വേണ്ട...ആഹ് മുന്നിൽ നില്ക്കാൻ പോലും എനിക്ക് വയ്യ…."

കണ്ണിൽ നിറഞ്ഞൊഴുകുന്ന കണ്ണീരോടെ ശ്വേത അനഖയോട് പറഞ്ഞു.

പൊറുക്കാനാവില്ല എന്നറിയാം….ക്ഷെമിക്കണം എന്ന് പറയാൻ പോലും എനിക്ക് അവകാശമില്ല,....
നിഖിലുമായിട്ട് എനിക്ക് തോന്നിയ ആരാധന ഒരുതരം ക്രഷ്...അതിനെ ഒഴിവാക്കാൻ ഞാൻ കുറെ ശ്രെമിച്ചതാ…
ഏട്ടനുമായുള്ള വിവാഹം പോലും അവനെ ഉള്ളിൽ നിന്ന് കളയാൻ ആയിരുന്നു...പക്ഷെ ഏതോ നശിച്ച നിമിഷം….ആഹ് ഒരു നിമിഷം തുടങ്ങിയതാ എന്റെ ജീവിതത്തിലെ കറുത്ത ദിവസങ്ങൾ….ഏട്ടന്റെയും തന്റെയും കണ്ണീര് കണ്ടതിൽ പിന്നെ ഞാൻ ഒന്ന് സമാധാനമായിട്ട് ഉറങ്ങിയിട്ടില്ല….
ശാപം കിട്ടിയ പോലെ അലഞ്ഞു നടക്കുവാരുന്നു,....
എല്ലാവരോടും മുന്നിൽ വന്നു കാലിൽ വീണു മാപ്പ് പറയണം എന്നുണ്ട് പക്ഷെ അതിനുള്ള ധൈര്യം എനിക്കില്ല…."

പുറം കൈകൊണ്ടു കണ്ണീര് തുടച്ചുകൊണ്ട് ശ്വേത

💬 Comments

View all comments