0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.9K

അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു, ഇത്ര നാൾ അവളനുഭവിച്ച എല്ലാ വേദനയും ഉണ്ടായിരുന്നു.

"ഭാഗ്യമുള്ള ആളാട്ടൊ…..കയ്യിലുണ്ടായിരുന്ന ഭാഗ്യം തട്ടിത്തെറിപ്പിച്ച ഒരാളാ പറേണേ….ഏട്ടൻ പാവാ….സ്നേഹിക്കാൻ മാത്രേ അറിയൂ….
നിങ്ങൾക്ക്,....നിങ്ങൾക്ക് നല്ലതേ വരൂ….."

മുഖം പൊത്തി പൊട്ടിക്കരയുന്ന ശ്വേതയെ കണ്ട അനഘ ഒരു നിമിഷം സ്തബ്ധയായി നോക്കി ഇരുന്നു,.....
പിന്നെ മടിച്ചാണ് അവളുടെ കയ്യിൽ ഒന്ന് പിടിച്ചത്.
താങ്ങിന് കാത്തിരുന്നത് പോലെ ശ്വേത അവളുടെ മേലേക്ക് ചാരി ഇരുന്നു കരഞ്ഞു.
അവളുടെ പുറത്തു തട്ടി അനഖയും ഇരുന്നു.
അനഖയുടെ ചൂടിൽ ഒന്ന് കരഞ്ഞു തണുത്ത ശ്വേത പതിയെ തല ഉയർത്തി.

"താങ്ക്യൂ…..താങ്ക്യൂ സോ മച്ച്…."

ശ്വേത പറഞ്ഞു.

"ഞാൻ പോകുവാ...എനിക്ക് കാനഡയിലേക്ക് ഒരു സ്റ്റുഡന്റ് പ്ലസ് ജോബ് വിസ കിട്ടിയിട്ടുണ്ട്….കുറച്ചു കഷ്ടപ്പെട്ടു എന്നാലും അതാണ് നല്ലത് എന്ന് തോന്നി.
ഒരു മാസത്തിനുള്ളിൽ പോണം…."

ശ്വേത പറഞ്ഞുകൊണ്ടിരുന്നു.

"നിഖിൽ….???"

അത്ര നേരം മൗനിയായി ഇരുന്ന അനഘ ചോദിച്ചു.

"അറിയില്ല…."

അവളുടെ തണുപ്പ് മൂടിയ കണ്ണും വരണ്ട ചിരിയും കണ്ട അനഖയ്ക്ക് ഉത്തരം കിട്ടി.

"ഞാൻ എന്നാൽ ഇറങ്ങട്ടെ….ഏട്ടൻ വരുന്ന വരെ നിക്കുന്നില്ല…."

ശ്വേത എഴുന്നേറ്റു

"ഇനി വരുമ്പോ ഞാൻ രണ്ടു പേരെയും കണ്ടോളാം….
ആൻഡ് എനിക്ക് ഇപ്പൊ മനസ്സിലാവുന്നുണ്ട് നീ ആണ് ഏട്ടന് ചേർന്നത്…"

ഒന്നുയർന്നു അനഖയുടെ കവിളിൽ ഒന്ന് ഉമ്മ വെച്ച് ശ്വേത ചിരിച്ചപ്പോൾ അനഖയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.

"വൈകിക്കുന്നില്ല ഇറങ്ങുവാ…
സോറി…."

അനഖയുടെ കൈകളിൽ ഒന്ന് കൂടെ മുറുക്കി ശ്വേത പറഞ്ഞു.

വാതിൽ തുറന്നു പുറത്തേക്ക് നോക്കിയ അവർക്ക് മുന്നിൽ രാഹുലിനെ കണ്ട രണ്ടു

💬 Comments

View all comments