Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]
ഒരു പെണ്‍കുട്ടിയാണ്. പേര് പ്രിബി. 7 മാസത്തിന് മുന്‍പ് വരെ, മാസത്തിൽ 3 വട്ടം ഇങ്ങോട്ട് വന്നുകൊണ്ടിരുന്ന കുട്ടിയാണ്. 6 മാസം മുന്‍പ് അവളുടെ കസിന്‍ ഫാമിലിയെ മീറ്റ് ചെയ്യാനായി അവൾ കാനഡ പോയിട്ട് ഒരു മാസം മുന്‍പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. കാനഡയിൽ വച്ചുണ്ടായ ചെറിയൊരു വീഴ്ച കാരണം നടുവും കഴുത്തിനും വേദന തുടങ്ങി എന്നാണ് പറഞ്ഞത്. ഈ കുട്ടിക്കും നീ തന്നെ വേണമെന്നാ പറഞ്ഞത്, എങ്ങനെയെങ്കിലും ഇന്ന് ഉച്ച കഴിഞ്ഞുള്ള സമയം കൊടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.”
“ആ കുട്ടി ആശുപത്രിയിൽ കാണിച്ചില്ലേ? എക്സ്റേ എഴുത്ത് നോക്കിയില്ലേ?”
“കാനടയിലും, പിന്നെ നാട്ടില്‍ വന്ന ശേഷവും ആശുപത്രിയില്‍ കാണിച്ചിരുന്നു, എക്സ്റേയും എടുത്തിരുന്നു, എന്നാൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മസാജ് തെറാപ്പി ചെയ്താൽ ഭേദമാകുമെന്നും, കൂടാതെ നീ നല്ലോരു വൈദ്യൻ കൂടിയായത് കൊണ്ട്, നിന്റെ മസാജ് നന്നായി ഫലം ചെയ്യുമെന്നുമാണ് അവൾ വിശ്വസിക്കുന്നതെന്നാ എന്നോട് പറഞ്ഞത്.”
എന്റെ കഴിവില്‍ വിശ്വസിക്കുന്നു എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത കുളിരും സന്തോഷവുമുണ്ടായി. എന്റെ മനസിലെ സന്തോഷം അറിഞ്ഞത് പോലെ ആന്റി പുഞ്ചിരിച്ചു.
“ഓക്കെ, ആ കുട്ടിയോട് ഇന്ന് 2 മണിക്ക് എന്നെ എക്സ്പെക്റ്റ് ചെയ്യാൻ പറഞ്ഞോളൂ. ആ കുട്ടിയുടെ വീടിന്റെ ലൊക്കേഷനും ആന്റി വാങ്ങി എനിക്ക് വാട്സാപ് ചെയ്താല്‍ മതി.”
“ശെരി, ജിനു. അതൊക്കെ ഞാൻ ചെയ്യാം.”
“പിന്നെ ആന്റിക്ക് എന്തോ അഭിപ്രായം പറയാനുണ്ടെന്ന് പറഞ്ഞില്ലേ, എന്താണ് കാര്യം?”
“അത് ഞാൻ പറയാൻ തുടങ്ങുവായിരുന്നു. ഇപ്പൊ നമുക്കിവിടെ വെറും 14 മസാജ് തെറാപ്പി സ്റ്റാഫുകളാണുള്ളത്. 8 പെണ്ണും 6 ആണും.
💬 Comments
View all comments