Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]
മുത്തച്ചന്റെ ആ വാസന കിട്ടിയിട്ടില്ല എന്നതാണ് എല്ലാവർക്കും ആശ്ചര്യം.
എനിക്കെങ്കിലും ആ വാസന കിട്ടിയല്ലോന്ന സന്തോഷം മുത്തച്ചന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴും ഒരു പ്രത്യെക വാത്സല്യം മുത്തച്ചൻ എന്നോട് കാണിച്ചിരുന്നു. ഒരിക്കൽ പോലും മുത്തച്ഛന്‍ എന്നോട് ദേഷ്യമോ ഗൗരവമോ കാണിച്ചിരുന്നില്ല. ഞാൻ എന്ത് പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കും. മുത്തച്ചന്റെ സ്വന്തം മക്കൾക്കും, മരുമക്കൾക്കും, മറ്റ് പേരക്കുട്ടികൾക്കുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് മുത്തച്ചനോടുണ്ടായിരുന്നു. അതുകൊണ്ട് മുത്തച്ചനിൽ നിന്നും എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ താറാവാട്ടിലുള്ള സകലരും വരുന്നത് എന്റെ അടുത്തേക്കാണ്.
ഞാൻ മുത്തച്ചന്റെ പേരക്കുട്ടി മാത്രമായിരുന്നില്ല, എന്റെ നാലം വയസ്സ് തൊട്ടേ മുത്തച്ചൻ എന്നെ സ്വന്തം ശിഷ്യനായും പിന്‍ഗാമിയുമായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ട് വളരെ ചെറുപ്പം തൊട്ടേ മുത്തച്ചൻ ദിവസവും ഞങ്ങളുടെ വീട്ടില്‍ വന്ന് എന്നെ തറവാട്ടിലേക്കും, മുത്തച്ചന്റെ വൈദ്യശാലയിലേക്കും, കളരി പറമ്പിലേക്കും കൂട്ടിക്കൊണ്ടു പോയി മുത്തച്ചന് അറിയാവുന്ന സകല കലകളും എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അത് കൂടാതെ യോഗ, കളരി, നാട്ടുവൈദ്യം, പിന്നെ മുത്തച്ഛന്റെ പരമ്പരാഗതമായ ഔഷധ കൂട്ടുകൾ ഉണ്ടാക്കുന്ന രഹസ്യം, മര്‍മ്മ വിദ്യകളും ചികില്‍സയും, വിഷ ചികില്സ, കൂടാതെ മറ്റ് ഒരുപാട് കാര്യങ്ങളും പഠിപ്പിച്ചു തന്നിരുന്നു.
പിന്നേ എല്ലാ വര്‍ഷവും സ്കൂൾ വൊക്കേഷന്‍ സമയങ്ങളില്‍ മുത്തച്ഛൻ എന്നെയും കൂട്ടി ഇന്ത്യയിലുള്ള ഏതെങ്കിലും പ്രത്യേകതയുള്ള സ്ഥലങ്ങളിലും കാട്ടിലുമൊക്കെ കൊണ്ടുപോയി പലതരത്തിലുള്ള സസ്യങ്ങളെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങള്‍ കുറിച്ചും പഠിപ്പിക്കുമായിരുന്നു.
എന്റെ പപ്പയും അമ്മയ്ക്കും, ഞാൻ അവരെ വിട്ട് അകന്നകന്ന് പോകുന്നുവെന്ന പേടി ഉണ്ടായി. അതുകൊണ്ട് അവര്‍ക്ക് അതൊക്കെ ഇഷ്ടമല്ലായിരുന്നെങ്കിലും മുത്തച്ചനോടുള്ള പേടി കാരണം അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല.
എന്റെ 16 വയസ്സില്‍ മുത്തച്ചൻ മരിക്കുന്ന തലേ ദിവസം വരെ മുത്തച്ചൻ എന്നെ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, എന്നെ നല്ലോരു വൈദ്യനായും, കളരി ആശാനായും മുത്തച്ചൻ വാര്‍ത്തെടുക്കുകയാണ് ചെയ്തത്. ശെരിക്കും, 14 വയസ്സ് തൊട്ടേ കളരി പഠിക്കാൻ വരുന്ന കുട്ടികള്‍ക്ക് കളരി പഠിപ്പിക്കാനും, വൈദ്യശാലയിൽ ജോലി ചെയ്യാനും, സ്വന്തമായി ഔഷധങ്ങൾ, തൈലം തുടങ്ങി മറ്റ് നാട്ടുമരുന്നുകൾ ഉണ്ടാക്കാനും ഞാൻ തുടങ്ങിയിരുന്നു.
മുത്തച്ഛന്‍ മരിച്ച ശേഷവും അതൊക്കെ ഞാൻ തുടർന്നു. അതിൽ നിന്നൊക്കെ അത്യാവശ്യം നല്ല വരുമാനവും കിട്ടുന്നുണ്ടായിരുന്നു.
ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് നടന്ന ആ പ്രശ്നങ്ങളും, വലിയൊരു പോരാട്ടത്തിനും എല്ലാവരുടെ എതിർപ്പിനും ശേഷം എന്റെ പപ്പയും അമ്മയും എന്റെ ഇഷ്ടത്തിന് വഴങ്ങി എന്റെ ഇഷ്ട്ടം പോലെ പഠിക്കാൻ അനുവദിച്ചു.
അങ്ങനെ
💬 Comments
View all comments