Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]
വെറും മസാജ് തെറാപ്പിസ്റ്റും വൈദ്യനുമെന്നാണ്. പക്ഷേ…, ഇതൊന്നും ഞാൻ അറിഞ്ഞതേയില്ല.” അവർണ അന്താളിപ്പ് മാറാതെ പറഞ്ഞു.
“മാഷേ, നിങ്ങൾ ഒരു സാധാരണ ആളൊന്നുമല്ല കേട്ടോ..!!” കാര്‍ത്തികയും ആശ്ചര്യത്തോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്നോട് ഒരു ബഹുമാനം പ്രത്യക്ഷപ്പെട്ടത് ഞാൻ കണ്ടു.
“ഹാ… നീ എന്നെ ശെരിക്കും ആശ്ചര്യപ്പെടുത്തിക്കളഞ്ഞു, ജിനു. ഞാൻ കരുതിയത് എന്റെ മോൾ പറഞ്ഞത് കൂടാതെ കളരിയിലും ചെറിയ താൽപര്യം ഉണ്ടാവുമെന്നാണ്, പക്ഷേ ഇതൊക്കെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല.”
“അപ്പോ ഈ കൊച്ചൻ അത്ര നിസ്സാരക്കാരനല്ല.” പുറകില്‍ നിന്നും ആരോ പറയുന്നത് കേട്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആ അപ്പച്ചനായീരുന്നു.
അപ്പച്ചന്‍ മാത്രമല്ല, ആ അമ്മച്ചിയൂം സുബാഷ് സർ ന്റെ ഭാര്യ അംബിക മേഡവും ഞാൻ പറഞ്ഞതൊക്കെ പുറകില്‍ നിന്ന് കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ ഇവരൊക്കെ എപ്പോ വന്നു!!
ആ അമ്മച്ചിയുടെ കൈയിൽ ആ തൈല കുപ്പിയും ഉണ്ടായിരുന്നു. അവർ എന്നെയും ആ തൈലക്കുപ്പിയും മാറിമാറി നോക്കി. അപ്പൊ ആ മൂന്ന് പെൺകുട്ടികളും, അപ്പച്ചനും, അംബിക മേഡവും പൊട്ടിച്ചിരിച്ചു. സുബാഷ് സർ പോലും ഒന്ന് ചിരിച്ച ശേഷം പിന്നെയും ഗൗരവത്തിൽ നിന്നു. കുറച് നേരമായി എല്ലാവരുടെയും ശ്രദ്ധ എന്റെമേല്‍ ആയിരുന്നത് കൊണ്ട് എനിക്കെന്തോ അസ്വസ്ഥയുണ്ടായി.
“ശെരി മേഡം…,” ഞാൻ പെട്ടന്ന് അവർണയുടെ നേര്‍ക്ക് തിരിഞ്ഞു,
“പിന്നെയും മേഡമോ!!” അവർണ മുഖം ചുളിച്ചു. ഞാൻ അവളെ എപ്പോ മേഡമെന്ന് വിളിച്ചാലും ഇങ്ങനെയായിരുന്നു അവളുടെ റിയാക്ഷൻ. ഇപ്പോഴും മാറ്റമില്ല.
“ക്ലൈയിന്റിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. അതാണ് ഞാൻ ചെയ്യുന്ന ജോലിയുടെ പെരുമറ്റ ചട്ടം.” ഞാൻ പറഞ്ഞു,
💬 Comments
View all comments