Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
ഓരോരുത്തരെ കുറിച്ചും പുതിയ ടീച്ചറായ എന്നോട് സംസാരിച്ചപ്പോ, അവർ മോശമായ ആളുകളായിരുന്നാൽ പോലും തരം താഴ്ത്തി സംസാരിക്കാതെ ബഹുമാനം കൊടുത്താണ് സംസാരിച്ചിരുന്നത്. എന്നോട് മാത്രമല്ലേ, ആരോടും ആരെ കുറിച്ചും അവന്‍ പെട്ടന്ന് മോശമായി പറയാറില്ല.
“അവന്റെ പല നല്ല സ്വഭാവങ്ങളും ഞാൻ പോലുമറിയാതെ ഞാൻ അനുകരിക്കാന്‍ തുടങ്ങിയിരുന്നു. ജിനു എന്നോട് അവനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പറയുമായിരുന്നു, അവന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം പറയുമായിരുന്നു. ഞാൻ അവന്റെ അഡിക്റ്റാണെന്ന് പോലും അവന്‍ എന്നോട് ഓപ്പണായി പറയുമായിരുന്നു. ഞാനും അവനോട് എന്തുകൊണ്ടോ അവനോട് എന്റെ കാര്യങ്ങളൂം ഷെയർ ചെയ്യാൻ തുടങ്ങിയിരുന്നു. എന്തുകൊണ്ടോ അവന്‍ കാരണമാണ് പൊതുവേ എല്ലാ ആണുങ്ങളോടും തോന്നിയിരുന്ന ആ വെറുപ്പ് മാറി കിട്ടിയത്. ഇപ്പൊ അനാവശ്യമായി ആരോടും ഞാൻ വെറുപ്പ് കാണിക്കാറില്ല, പക്ഷേ ഇപ്പോഴും ആണുങ്ങളെ ഞാൻ അനാവശ്യമായി അടുപ്പിക്കാറുമില്ല.”
“ഹാഹാ, അനാവശ്യമായി എന്നൊന്നുമല്ല ചേച്ചി, ആവശ്യം വന്നാൽ പോലും ചേച്ചി അവനെ ഒഴികെ വേറൊരു ആണിനേയും, ഇപ്പോഴും അടുപ്പിക്കത്തില്ല എന്നതാണ് സത്യം. ജിനു ഒഴികെ ചേച്ചി ആരെയും അടുപ്പിക്കുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടുമില്ല.”
“ഒന്ന് പോടി പെണ്ണേ.” ഗോള്‍ഡ മിസ്സ് ചിരിച്ചു.
“ശെരി, ശെരി. ബാക്കി പറ ചേച്ചി.”
“ശെരിക്കും ജിനു എന്റെ ലൈഫിൽ ഒരു പാർട്ടായി എങ്ങനെയോ മാറിത്തുടങ്ങിയിരുന്നു. മറ്റാരോടും പറയാൻ ഇഷ്ട്ടമില്ലാത്ത കാര്യങ്ങള്‍ പോലും ജിനുവിനോട് പറയാന്‍ എനിക്ക് കഴിയുമായിരുന്നു. അന്നും ഇന്നും ഞാൻ അവനോട് എന്തെങ്കിലും ഹെല്പ് ചോദിച്ചാൽ മറ്റുള്ള എന്ത് കാര്യവും അവന്‍ മാറ്റിവച്ച് എന്നെ ആദ്യം സഹായിക്കും. ശെരിക്കും മറ്റാരിൽ നിന്നും കിട്ടിയിട്ടില്ലാത്ത ഹൈ ലെവൽ സന്തോഷവും,
💬 Comments
View all comments