Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
മൂപ്പനായിരുന്നു. അലഞ്ചി എന്നാണ് പേര്. അദ്ദേഹത്തിന് 75 വയസുണ്ട്. വംശനാശഭീഷണി നേരിടുന്ന മരങ്ങളില്‍ ഒന്നായ കാട്ടുപൂവരശ് മരത്തിന്റെ ലോക്കൽ പേരാണ് അലഞ്ചി. ആ മരത്തിന്റെ ഇല, പൂവ്, പട്ട, വേര്, തുടങ്ങി മൊത്തമായി എല്ലാത്തിലും മരുന്നിന്റെ ഗുണങ്ങളുണ്ട്. ചിലപ്പോ അത് കൊണ്ടാവും ആ പേരുള്ള അദ്ദേഹത്തോട് എനിക്ക് കൂടുതലായി ബഹുമാനം തോന്നിയിരുന്നത. കൂടാതെ, പണ്ട് അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാടിന്റെ രഹസ്യങ്ങളും പഠിച്ചിട്ടുണ്ട്.
അദ്ദേഹമാണ് ഇപ്പൊ കോൾ ചെയ്തത്.
“അലഞ്ചി മാമാ.” ഞാൻ വേഗം ഫോൺ എടുത്ത് അതിലേക്ക് പറഞ്ഞു.
“തമ്പി, നിങ്ങൾ ആവശ്യപ്പെട്ടതിൽ നിന്നും രണ്ട് വര്‍ഗ്ഗത്തിൽ പെട്ട ചെടികളുടെ അളവില്‍ കുറവുണ്ടെന്നത് ഒഴികെ ബാക്കി എല്ലാം കൃത്യമായി തന്നെ ഞങ്ങൾക്ക് ശേഖരിക്കാൻ കഴിഞ്ഞു. പിന്നെ നിങ്ങൾ ആവശ്യപ്പെട്ട മറ്റ് സാധനങ്ങളും ഞങ്ങൾ കൃത്യമായി തന്നെ കാടിന്റെ ഉള്‍ പ്രദേശങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പൊ അതെല്ലാം എടുത്തുകൊണ്ട് ഞങ്ങൾ പറഞ്ഞ സമയത്ത് തന്നെ പറഞ്ഞ സ്ഥലത്ത് എത്തുകയും ചെയ്യും. നിങ്ങളും ആ സമയത്ത് തന്നെ അവിടെ എത്തണം.” അപ്പുറത്ത് നിന്നും അലഞ്ചി മാമാ വ്യക്തമായ തമിഴില്‍ സംസാരിച്ചു.
“ശെരി മാമാ, കൃത്യ സംശയത്തിന് തന്നെ ഞങ്ങൾ അവിടെ ഉണ്ടാവും.” ഞാൻ ഉറപ്പ് കൊടുത്തു.
“സരി തമ്പി. ഒരു മണിക്കൂറില്‍ നേരിട്ട് കാണം.” ആരും പറഞ്ഞ് മാമാ കോൾ കട്ടാക്കി.
ഞാൻ പുഞ്ചിരിച്ചു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തിന് ആ മൊബൈൽ സമ്മാനിച്ചതാണ്.എന്നാൽ മൊബൈൽ ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിച്ചായിരുന്നു. പക്ഷേ എങ്ങനെയൊക്കെയോ ഞാൻ സമ്മതിപ്പിച്ചായിരുന്നു. എന്തായാലും കാട്ടില്‍ പല ഭാഗങ്ങളിലും സിഗ്നല്‍ പ്രശ്നങ്ങൾ ഉണ്ടെങ്കിലും
💬 Comments
View all comments