Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
ടീച്ചറും ഞാനും ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിന്നു.
അന്നേരം സെർനു ചെറുതായി ചിന്നം വിളിച്ച് എന്നോട് അതൃപ്തി പ്രകടിപ്പിച്ചു.
“ശെരി, നിങ്ങൾ മൂന്ന് പേരും സംസാരിച്ച് നില്‍ക്കു, ഞാൻ അവന് ശര്‍ക്കര കൊടുത്തിട്ട് വരാം.” അതും പറഞ്ഞ് ഞാൻ എന്റെ വണ്ടിക്കടുത്തേക്ക് പോയി. അന്നേരം മൂപ്പൻ അവരോട് എന്തൊക്കെയോ ധൃതിയില്‍ സംസാരിക്കാൻ തുടങ്ങി.
ഈ മുപ്പന് എന്താണ് സംഭവിച്ചത്..! 23 വർഷത്തെ ബന്ധമുണ്ട് ഞങ്ങൾ തമ്മില്‍, പക്ഷേ ഇതിന് മുമ്പൊന്നും പ്രവചനം പോലെ എന്നോട് ഒന്നുംതന്നെ പറഞ്ഞിട്ടില്ല…! എന്നാൽ ഇപ്പൊ മിസ്സും ടീച്ചറേയും, എന്നെയും, ഒരുമിച്ച കണ്ടപ്പോഴാണ് അയാള്‍ ഞങ്ങൾ മൂന്ന് പേരെയും ഉൾപ്പെടുത്തി അങ്ങനെയൊക്കെ പ്രവചിച്ചത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ ആദ്യം മനസിലായത് പോലെ എനിക്ക് തോന്നിയെങ്കിലും, ചിന്തിച്ചപ്പോ എനിക്ക് നല്ല കൻഫ്യഷനുണ്ടായി. ഞാൻ തലയാട്ടികൊണ്ട് പോയി വണ്ടി തുറന്ന് ഓരോ ശര്‍ക്കര കുട്ടയായി എടുത്ത് 6 കുട്ടകളും പുറത്തേക്കെടുത്ത് സെർനുവിന്റെ മുന്നിലായി വച്ചു കൊടുത്തു. പക്ഷേ അവൻ രണ്ട് കൂട്ട ശര്‍ക്കര മാത്രം കഴിച്ചിട്ട് കുസൃതിയോടെ അവന്റെ തുമ്പികള്‍ കൊണ്ട് എന്റെ മൂക്കില്‍ പിടിച്ചു വലിച്ചിട്ട് കളിയാക്കി ചിരിക്കുന്നത് പോലെ അവന്‍ അവന്റെ തല കറക്കി കുലുക്കി. എന്നിട്ട് അവന്‍ നടന്ന് മൂപ്പന്റെ അടുത്തേക്ക് പോയി.
എന്റെ എട്ടാം വയസ്സിൽ ആദിവാസികൾ എന്നെ അവരുടെ അഞ്ച് ഗോത്രത്തലും അംഗമായി സ്വീകരിക്കാനായി നടത്തിയ ചടങ്ങിൽ വച്ചാണ് സെർനുവിനെ ഞാൻ ആദ്യമായി കണ്ടത്. അലഞ്ചി ഒഴികെ അവിടെ ഉണ്ടായിരുന്നു ആയിരത്തോളം ആളുകളും ഈ ആനയുടെ മുന്നില്‍ കൈ കൂപ്പി തല വണങ്ങി നിന്ന് ബഹുമാനം കൊടുക്കുകയാണ് ചെയ്തത്.
💬 Comments
View all comments