Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
വിചാരിച്ച പോലെ നടക്കാൻ പോകുകയാണ്. കോൾ എടുക്ക്. എന്നിട്ട് സ്പീക്കറിലിട്.” ഞാൻ പിന്നെയും ചിരിച്ചു.
ഒന്നും മനസ്സിലാവാതെ അവള്‍ തലയാട്ടി. പക്ഷേ ആ കോൾ അറ്റൻഡ് ചെയ്തിട്ട് അവള്‍ വേഗം സ്പീക്കറിലിട്ടു.
“ഹലോ മാമാ..!” അവള്‍ വെറുപ്പോടെ സംസാരിച്ചു.
“എന്റെ ലഡു, എവിടെയാണ് നീ..?” ഒരു പരുക്കന്‍ ശബ്ദം വളരെ റോമാന്റിക്കായി ഹിന്ദിയില്‍ ചോദിച്ചു.
ഞാൻ അന്തംവിട്ട് അവളെ നോക്കി, “ലഡു വോ..?” ശബ്ദം ഇല്ലാതെ ചുണ്ടുകൾ മാത്രം അനക്കി ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് പൊട്ടി വന്ന ചിരി അടക്കി പിടിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് എന്റെ വായ പൊത്തി പിടിച്ചു.
ധ്വനിയുടെ മുഖം പെട്ടന്ന് ചുവന്ന് തുടുത്ത് പഴുത്ത തക്കാളി പോലെയായി പോയി. എന്റെ ചിരി കണ്ടിട്ട് ദേഷ്യം അഭിനയിച്ച് അവള്‍ കണ്ണുരുട്ടി കാണിച്ചു.
“തലവേദന കാരണം കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിൽ വന്നു മാമാ. എന്തിനാ വിളിച്ചത്..?” അപ്പോഴും വായ പൊത്തി ചിരിക്കുന്ന എന്റെ മുഖത്ത് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി ധ്വനി തിരിച്ച് ഹിന്ദിയില്‍ സംസാരിച്ചു.
“ഓഹ് ഹൊ ഹോ…!” അയാള്‍ കുതിര ചിനക്കുന്ന പോലെ ഭയങ്കര സന്തോഷത്തില്‍ ചിരിച്ചു. “ഹയ്യാ, എന്റെ ജിലേബി റൂമിലാണേ ഉള്ളത്..!! ശെരി ശെരി, ഞാൻ ഇവിടെ താഴെ ഉണ്ട്. നിന്നെ ഇവിടെ കാണാത്തത് കൊണ്ടാണ് വിളിച്ചത്.” അയാള്‍ സന്തോഷത്തോടെ പിന്നെയും കുതിര ചിനക്കുന്നത് പോലെ ചിരിച്ചു.
“ശെരി ഞാൻ ഇപ്പൊ തന്നെ താഴെ വരാം മാ—”
ഞാൻ വെപ്രാളം പിടിച്ച് അവളോട് അബദ്ധം ഒന്നും കാണിക്കലേന്ന് എന്റെ കൈ വയലന്റായി ആട്ടി കൊണ്ട്
💬 Comments
View all comments