0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 59.1K

മസാജ് തെറാപ്പിസ്റ്റ് 6

Massage Therapist Part 6 | Author : Eros God of Lust

[ Previous Part ] [www.kkstories.com ]


“ജിനു, ഇനി എത്ര മണിക്കൂര്‍ വേണം, നാട്ടിലെത്താൻ..?” മഹാരാഷ്ട്രയിൽ നിന്ന് രാവിലത്തെ കാപ്പിയും കുടിച്ച് 10:45 മണിയോടെ യാത്ര തുടങ്ങിയപ്പൊ ധ്വനി ചോദിച്ചു.

“ഇനി 1200+ കിലോമീറ്റർ ഉണ്ട്. നോര്‍മ്മലായി 19, 20 മണിക്കൂര്‍ വേണ്ടിവരും. പക്ഷേ അത്രയും കിലോമീറ്റർ പോകേണ്ട കാര്യമില്ല. കുറെ ഷോട്ട് കട്ടിലൂടെയാവും നമ്മൾ പോകുന്നത്, അതുകൊണ്ട്‌ നോർമൽ സ്പീഡിൽ പോയാൽ 13-15 മണിക്കൂറിനിടയിൽ നമ്മൾ നാട്ടിലെത്തിയിരിക്കും.”

“അപ്പോ രാത്രി 1 മണിക്ക് മുന്നേ എത്തും, അല്ലേ..?” അവള്‍ ചോദിച്ചു.

“അത്രയും സമയം വേണ്ട, നമ്മൾ നോർമൽ സ്പീഡിലല്ല പോകാൻ പോകുന്നത്, സാഹചര്യം കണ്ടത് പോലെ ഇടക്കിടക്ക് ഓവർ സ്പീഡാവും പോകുക. എന്തേ, ഇപ്പോഴേ ഈ യാത്ര മടുത്തോ..?” ഞാൻ ചിരിച്ചു.

“യേയ്, അങ്ങനെയല്ല. നിന്റെ കൂടെ എത്ര വേണമെങ്കിലും ഞാൻ യാത്ര ചെയ്യും, എനിക്ക് മടുപ്പ് തോന്നില്ല. പക്ഷേ അതിരില്ലാത്ത സ്നേഹത്തോടെ എന്നെ സ്വീകരിച്ച നിന്റെ അമ്മയെ കാണാന്‍ എനിക്ക് തിടുക്കമായി. എന്നോട് കളങ്കമില്ലാത്ത സ്നേഹം കാണിച്ച നിന്റെ അനിയത്തിയെ കാണാനും കൊതിയായി.” ധ്വനി സ്വപ്നലോകത്ത് എന്നപോലെ പുഞ്ചിരിച്ചു. “പക്ഷേ നിന്റെ പപ്പയെ വിചാരിച്ച് മാത്രമാ ഭയം, നിന്റെ വീട്ടില്‍ താമസിക്കാന്‍ നിന്റെ പപ്പ സമ്മതിക്കുമോ..?” ചെറിയ പേടിയോടെ അവള്‍ ചോദിച്ചു.

“ഒന്നും പേടിക്കേണ്ട ധ്വനി, എന്റെ പപ്പ ചിരിക്കാൻ അറിയാത്ത ഒരു ഗോഡ്സില്ല ആണെങ്കിലും ഒരു പാവം പിടിച്ച ഗോഡ്സില്ലയാണ്.

💬 Comments

View all comments