0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.5K

പറഞ്ഞാ വീഡിയോ കോളിലൂടേ മാത്രം അവളെ കാണുക. അവളെ നേരിട്ട് കാണാന്‍ ശെരിക്കും എനിക്ക് കൊതിയായി. പിന്നെ അവള്‍ക്ക് ഇഷ്ടമുള്ള കാലമത്രയും ഇവിടെ തന്നെ നിന്നോട്ടേ. അവള്‍ക്ക് താൽപര്യം ഉണ്ടെങ്കിൽ ഇവിടത്തെ ഏതെങ്കിലും കോളേജിൽ തന്നെ നമുക്ക് ചേര്‍ക്കാം. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം. എത്ര വേണേലും പഠിക്കട്ടെ. ജോലിക്ക് പോട്ടെ. അവള്‍ പറയുന്ന അവള്‍ക്ക് ഇഷ്ടമുള്ള പയ്യനെ തന്നെ കെട്ടിച്ച് കൊടുക്കുകയും ചെയ്യാം. പിന്നെ നിങ്ങടെ പപ്പ പോലും മിൺമിണിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുന്നതിനേകുറിച്ച് നിന്നോട് സംസാരിക്കാനായി ഇടക്കിടെ എന്നോട് പറയാറുണ്ട്, പക്ഷേ അതിനുള്ള സാഹചര്യം ഇപ്പോഴാണ് എനിക്ക് കിട്ടിയത്. അവളും അദ്ദേഹത്തെ പപ്പയെന്ന് വിളിക്കുമ്പോഴൊക്കെ നിങ്ങടെ പപ്പക്കുണ്ടാകന്ന സന്തോഷം കാണാന്‍ തന്നെ ചെലാണ്. എന്നെ അവൾ അമ്മയെന്ന് വിളിക്കുന്നതൊക്കെ എത്ര കേട്ടിട്ടും മതിയാവുന്നില്ല.”

അമ്മ പറഞ്ഞത് കേട്ട് എനിക്ക് നല്ല സന്തോഷമായി. അമ്മക്കും പപ്പക്കും ജെസ്സിക്കുമൊക്കെ മിൺമിണിയെ അത്രമാത്രം ഇഷ്ട്ടമാണ്. സ്വന്തം മകളായി തന്നെയാ എന്റെ അമ്മയും പപ്പയും അവളെ കാണുന്നത്. സ്വന്തം അനിയത്തിയായി തന്നെയാ ഞാനും ജെസ്സിയും അവളെ കണ്ടിട്ടുള്ളത്.

“അതേ മമ്മാ, എന്റെയും അഭിപ്രായം അതുതന്നെയാണ്.” ജെസ്സി എന്റെ മാറിൽ നിന്നും മുഖമുയർത്തി അമ്മയോട് പറഞ്ഞിട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഒരു കസേര എന്റെ കസേരയോട്ട് ചേര്‍ത്തിട്ടിട്ട് അവള്‍ അതിലിരുന്നു. “പിന്നേ അച്ചാച്ചാ, അവളെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ചാച്ചന്റെ കൂടെ വരും, എന്നെ കൊണ്ടുപോയിരിക്കണം.” ഇതിൽ ഞാൻ അവളോട് തര്‍ക്കിക്കാൻ പാടില്ലെന്ന പോലെ ജെസ്സി വാശിയോടെയാണ്, ഞാൻ എതിര്‍ത്താൽ എന്നോട് അടി കൂടാൻ തയാറായി തന്നേ,

💬 Comments

View all comments