0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

നൂൽ കെട്ടിന്റെ ഇടയില്‍ നിന്നും അഴിഞ്ഞുപോയ നൂല് പോലെയാവും. അതുകൊണ്ട്‌ ഈ രണ്ട് ദിവസത്തേക്ക് റെസ്റ്റിന് സ്ഥാനമില്ല. ശെരിക്കും എനിക്ക് നിന്ന് തിരിയാനുള്ള സമയം പോലും ഈ രണ്ട് ദിവസത്തേക്ക് കിട്ടില്ല.” കാര്യങ്ങൾ ഞാൻ അവരെ ബോധിപ്പിച്ചു.

അപ്പോ കുറച്ച് നേരത്തേക്ക് അവരാരും ഒന്നും മിണ്ടിയില്ല. മിഴിച്ച് നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്.

“ഇത്രയും ബിസിയായിട്ടാണോ ജിനുവേട്ടൻ ജീവിക്കുന്നേ..?” അലൻ മിഴിച്ചിരുന്ന് തലയാട്ടി. “ഞാൻ കൂടുതലും ലണ്ടനിലായത് കൊണ്ട്‌ ഇത്രയും ഒന്നും എനിക്കറിയില്ലായിരുന്നു.” അവന്‍ അവന്റെ ഭാര്യയെ നോക്കി പറഞ്ഞു.

എന്റെ ബിസി ലൈഫിനെ കുറിച്ച് ഷീനക്കും ആന്റിക്കും കുറെയൊക്കെ അറിയാമെങ്കിലും ഇപ്പൊ ഞാൻ ഓരോന്ന് എടുത്ത് പറഞ്ഞപ്പോ മാത്രമാണ് അവര്‍ക്ക് അതിന്റെ ശരിക്കുള്ള ഗൗരവം മനസിലായത്.  അവർ എന്നെയും നോക്കി മിഴിച്ചിരിക്കുകയായിരുന്നു.

“ഓക്കെ ജിനു മോനെ, ഞങ്ങൾക്ക് മനസ്സിലായി.” ഒടുവില്‍ ആന്റി തലയാട്ടിക്കൊണ്ട് പറഞ്ഞു. “പക്ഷേ, എന്തുതന്നെയായാലും, പഴയ പോലെ സമയം ഇല്ലെന്ന് പറഞ്ഞ്‌ ഇങ്ങോട്ട് വരാതിരിക്കരുത്, എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഇടക്കിടക്ക് ഇങ്ങോട്ട് വന്നിരിക്കണം, കേട്ടല്ലോ.” ആന്റി നല്ല ഗൗരവത്തിൽ പറഞ്ഞു.

“ഓക്കെ ആന്റി.”

“പിന്നേ ജിനുവേട്ടാ,” അലൻ അല്‍പ്പം വിഷമത്തോടെ വിളിച്ചു, “ഞങ്ങളൊക്കെ പോയാൽ മമ്മി ഒറ്റക്കാവുമെന്ന് മറക്കല്ലേ. ഇടക്കിടക്ക് ഇങ്ങോട്ട് വരാമെന്ന് ഇപ്പൊ ജിനുവേട്ടൻ സമ്മതിച്ചത് ഓക്കെ, പക്ഷേ ബിസിയാണെന്ന് ന്യായം പറഞ്ഞ്‌ പിന്നീട് ആ വാക്ക് മാറ്റരുത്.” അവന്‍ സീരിയസ്സായി എന്നോട് പറഞ്ഞു.

“ഇല്ലടാ, തീര്‍ച്ചയായും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും വന്ന് ആന്റിയെ കണ്ടിട്ട് പോകാം.” ഞാൻ വാക്ക് കൊടുത്തു. അപ്പൊ ഒരു സെക്കന്‍ഡ് നേരത്തേക്ക് ആന്റിയുടെ മുഖം

💬 Comments

View all comments