0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

മദ്ധ്യഭാഗത്തിട്ടിരുന്ന വലിയ സ്റ്റഡി ടേബിളിന്റെ അടുത്തേക്ക് പോയി. അതിന്റെ അടിയില്‍ നിന്നും വലിയ കുഷൻ ചെയർ വലിച്ചിട്ടിട്ട് അതിൽ ഞാൻ ഇരുന്നു. എന്നിട്ട് ആ ടേബിളിൽ ഉണ്ടായിരുന്ന 6 ലാപ്ടോപ്പിൽ നിന്നും 3 ലാപ്ടോപ്പ് ഓണാക്കി, പിന്നെ 4 വ്യത്യസ്ത തരം പ്രിന്ററുകളും ഞാൻ ഓണാക്കി.

അപ്പോഴേക്കും അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്ന് രണ്ട് കുഷൻ ചെയറുകൾ വലിച്ചിട്ടിട്ട് എന്റെ രണ്ട് വശത്തായിട്ടിരുന്നു. അവര്‍ക്ക് വേണ്ടി ഞാൻ ഓണാക്കിയ രണ്ട് ലാപ്ടോപ്പിനെ അവരുടെ മുന്നിലേക്ക് അവർ രണ്ടുപേരും വലിച്ചു വച്ചു.

“ജെസ്സി മോളെ, ആദ്യം സ്റ്റേഷനറി സെലക്ഷനിൽ പോയി ലാബൽ സ്റ്റിക്കർ റോളുകൾ എടുത്തുകൊണ്ട് വരാമോ..?” ഞാൻ ആവശ്യപ്പെട്ടു.

“ഓക്കെ അച്ചാച്ചാ. എത്ര റോളുകൾ വേണം..?”

“ഒരു റോളിൽ 30 സ്റ്റിക്കര്‍ ഉണ്ടാവും. മൊത്തം നമുക്ക് 1300 സ്റ്റിക്കറാണ് വേണ്ടത്. അപ്പൊ കൂട്ടി നോക്കിയിട്ട് വേണ്ടത്ര റോൾ എടുത്തോ.”

“മ്മ്, ഓക്കെ അച്ചാച്ചാ.” ജെസ്സി എഴുന്നേറ്റു.

“ഞാനും വരാം ജെസ്സി. 40+ റോൾസ് എടുക്കണ്ടെ..!” ധ്വനിയും എഴുനേറ്റ് അവളുടെ കൂടെ പോയി.

അന്നേരം ഞാൻ ടേബിളിൽ നിന്നും ഒരു പേനയും കുറെ A4 സൈസ് പേപ്പറും എടുത്ത് എഴുതാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവർ രണ്ടുപേരും റോളുകൾ എല്ലാം മാറോട് അടക്കിപ്പിടിച്ചു കൊണ്ട്‌ വന്നിട്ട് അതൊക്കെ മേശപ്പുറത്ത് ഒരു സൈഡിലായി വച്ചു.

“റോളുകൾ എല്ലാം നിവർത്തി വെക്കാമോ..?” എഴുത്ത് നിര്‍ത്താതെ ഞാൻ അവരോട് ആവശ്യപ്പെട്ടു.

ഉടനെ അവർ രണ്ടുപേരും ആ പരുപാടി തുടങ്ങി. അതൊക്കെ കഴിഞ്ഞപ്പോ അവർ പിന്നെയും എന്റെ രണ്ട് വശത്തായി ഇരുന്നിട്ട് ഞാൻ

💬 Comments

View all comments