Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
എപ്പോഴും മെസേജ് നോക്കാനുള്ള സമയം കിട്ടാത്തത് കൊണ്ടാണ് ഞാൻ നിന്നെ ഈ ജോലി ഏല്‍പ്പിക്കുന്നത്. പക്ഷേ നിനക്ക് ഒഴിവുള്ള ദിവസങ്ങളിൽ മാത്രം ഈ ജോലി ചെയ്താൽ മതി, നീ കോളേജിൽ പോകുന്ന ദിവസങ്ങളില്‍ ഞാൻ സ്വയം നോക്കിക്കോളാം. മനസ്സിലായോ..?”
“മ്മ്, മനസ്സിലായി. ശെരിക്കും ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞില്ലല്ലോ..” അവൾ ആകാംഷയോടെ പറഞ്ഞിട്ട് പുതിയ മൊബൈൽ പരിശോധിക്കാൻ തുടങ്ങി.
“അതിൽ നോക്ക്, നാടൻ വൈദ്യം 1,2,3 എന്ന് മൂന്ന് വാട്സാപ്പ് ഗ്രൂപ്പുണ്ട്.” ഞാൻ പറഞ്ഞതും അവൾ വാട്സാപ് തുറന്നു നോക്കി.
“മ്മ് ഉണ്ട്.”
“അതിലേക്ക് വരുന്ന മെസേജൊക്കെയാണ് നീ പ്രധാനമായി നോക്കണ്ടത്.”
“ഓക്കെ നോക്കാം, എന്നിട്ട് എന്ത് ചെയ്യണം..?”
“എന്റെ വൈദ്യ ചികില്സ നേടാനായി ദിവസവും എണ്‍പതിൽ കുറയാതെ ആളുകൾ ഓരോ ഗ്രൂപ്പിലും മെസേജ് ചെയ്യാറുണ്ട്.”
“യോ, അത്രയും പേരോ..!!” അവൾ വായ പൊളിച്ചു.
“അതേ.” ഞാൻ ചിരിച്ചു. “മെസേജ് ചെയ്യുന്നവർ അവരുടെ പ്രശ്നങ്ങൾ എന്താണെന്നും മെസേജിൽ തന്നെ സൂചിപ്പിക്കും. ഞാൻ പലപ്പോഴും ബിസിയായിരിക്കുന്നത് കാരണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും നോക്കാനുള്ള സമയം കിട്ടിയിരുന്നത്. അതുകൊണ്ട് പലപ്പോഴും അർജെന്റായി ചികില്സ വേണ്ടുന്ന ആളുകള്‍ക്ക് പോലും ചികില്സ കൊടുക്കാൻ കഴിയാതെ പോയിട്ടുണ്ട്, ധ്വനി. അപ്പൊ നീ ചെയ്യേണ്ടത് ഇതാണ് : വരുന്ന മെസേജുകൾ നോക്കി വളരെ അത്യാവശ്യമായി ചികില്സ വേണ്ടുന്ന ആളുകൾ ഉണ്ടോന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ മാത്രം ഉടനെ നീ എനിക്ക് വിളിക്കണം. എത്ര ബിസിയാണെങ്കിലും നിന്റെ കോൾ എപ്പോ വന്നാലും ഞാൻ എടുത്തിരിക്കും.”
“മ്മ്, മനസ്സിലായി.”
“പിന്നേ, അത്രയ്ക്ക് അർജെന്റ അല്ലാത്തവരുടെ കാര്യത്തിൽ അവരുടെ പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന
💬 Comments
View all comments