0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

അച്ചാച്ചാ…,” ജെസ്സി ബെഡ്ഡിൽ നിന്നും എഴുനേറ്റ് നിന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചതും ഞാൻ ഞെട്ടി എഴുനേറ്റിരുന്നു. “വേഗം പോയി കുളിച്ചിട്ട് വാ. അപ്പോഴേക്കും അച്ചാച്ചന് വേണ്ടി ഓര്‍ഡര്‍ ചെയ്ത ചൂടുള്ള ബ്രേക്ക്ഫാസ്റ്റ് ഇങ്ങെത്തും. അച്ചാച്ചൻ കഴിച്ച ശേഷം നമുക്ക് പുറപ്പെടാം.”

അത്രയും പറഞ്ഞിട്ട് ജെസ്സി പോയി മേശപ്പുറത്തു വച്ചിരുന്ന എന്റെ ബാഗില്‍ നിന്ന് എന്റെ ടൂത്ത് ബ്രഷിൽ പേസ്റ്റ് വച്ചിട്ട് അതിനെ കൊണ്ടുവന്ന് ഉറക്കം തൂങ്ങിയിരുന്ന എന്റെ വായിൽ തിരുക്കി കേറ്റി വച്ചു. അപ്പൊ റിഥിയും ഹസ്നയും പൊട്ടിച്ചിരിച്ചു.

ഈ പെണ്ണ്…!! ഒടുവില്‍ ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റു.

അപ്പോ ജെസ്സിയും ഫ്രണ്ട്സും എന്റെ റൂമിൽ നിന്നിറങ്ങി വാതിൽ അടച്ചിട്ട് അവരുടെ റൂമിലേക്ക് പോയി.

ഞാൻ ബാത്റൂമിൽ കേറി പല്ല് തേച്ച ശേഷം എന്റെ ഡ്രെസ്സെല്ലാം അഴിച്ചു വച്ചിട്ട് ബാത്റൂമിൽ ഉണ്ടായിരുന്ന ഹോട്ടൽ ടവൽ എടുത്തുടുത്തു. എന്നിട്ട് ബാത്റൂമിന് പുറത്ത് വന്നിട്ട് എന്റെ മുഷിഞ്ഞ ഡ്രെസ്സൊക്കെ എന്റെ ബാഗില്‍ സെപ്പറേറ്റ് അറയിൽ വച്ചു. ശേഷം ബാഗില്‍ നിന്ന് പുതിയ പാന്റും ടീ ഷര്‍ട്ടും, അടി ബനിയനും, ഷഡ്ഡിയും എടുത്തുകൊണ്ട് വീണ്ടും ബാത്റൂമിൽ കേറി. കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി.

റൂമിൽ ആരും ഇല്ലായിരുന്നു. പക്ഷേ മേശപ്പുറത്ത് എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് പാർസലും, അര ലിറ്ററിന്റെ ഒരു ഫ്ലാസ്ക്കും, പിടിയുള്ള ഒരു കുപ്പി ഗ്ളാസും, ഒരു ചെറിയ കുപ്പി വെള്ളവും വച്ചിരിക്കുന്നത് കണ്ടു. ആ ഫ്ലാസ്ക്കും ഗ്ലാസും എന്റെ വണ്ടിയുടെ അഡിഷണൽ കംപാർട്മെന്റിലുള്ള സ്റ്റോറേജ് ബോക്സിൽ നിന്നും എടുത്തതാണെന്ന് മനസ്സിലായി.

ഫ്ലാസ്കില്‍ നല്ല സ്ട്രോംഗ്‌ കോഫിയാണ് നിറച്ചിരുന്നത്.

💬 Comments

View all comments