0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 471.5K

പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്തു.

“ഇപ്പൊ നടത്തത്തിന് കുഴപ്പുണ്ടോ…?” സവിത ആന്റി എനിക്ക് മുന്നില്‍ നടന്നു കാണിച്ചു.

“ഈ ചേച്ചിയുടെ ഒരു കാര്യം..!” ഷെഹിന ആന്റി ചിരിച്ചുകൊണ്ട് സവിത ആന്റിയുടെ അടുത്തേക്ക് നടന്നുപോയി നിന്നു. എന്നിട്ട് ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

“ഇപ്പൊ രണ്ടുപേരും വലിയ കുഴപ്പമില്ലാതേയാ നടക്കുന്നത്.” ഞാൻ അറിയിച്ചതും ചെറിയ ആശ്വാസത്തോടെ രണ്ടുപേരും ഒരുമിച്ച് യൂണിവേഴ്‌സിറ്റിയിലേക്ക് നടന്നുപോയി. ഞാനും അവര്‍ക്ക് പിന്നിലായി നടന്നു.

************************

യൂണിവേഴ്‌സിറ്റിയിലേ പരിപാടികളൊക്കെ കഴിഞ്ഞ് ഞങ്ങൾ ആറുപേരും എന്റെ വണ്ടി കിടക്കുന്ന ഭാഗത്തേക്ക് നടന്നു. യൂണിവേഴ്‌സിറ്റിയിൽ വച്ചും ഇപ്പോഴും റിഥി അവളുടെ അമ്മ നടക്കുന്നതിനെ രഹസ്യമായി സൂക്ഷിച്ച്‌ നിരീക്ഷിക്കുന്നതൊക്കെ ഞാൻ അവളറിയാതെ കാണുന്നുണ്ടായിരുന്നു. അവള്‍ക്ക് നല്ല സംശയമുണ്ടെന്ന് അവളുടെ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി. ഇടക്കിടക്ക് അവളെന്നേയും രഹസ്യമായി നോക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു.

“എന്റെ ഉമ്മച്ചി, എനിക്ക് നടക്കാൻ പോലും വയ്യ, ഞാനിപ്പോ ഉറങ്ങി വീഴും.” അവശത നിറഞ്ഞ ചിരിയോടെ ഹസ്ന പറഞ്ഞിട്ട് അവളുടെ അമ്മയുടെ തോളിൽ പിടിച്ചു നടന്നു.

“ഈ ടെക് ഫെസ്റ്റ് ഞങ്ങളെ ഇത്രക്ക് അവശരാക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല.” രണ്ട് കൈ കൊണ്ടും എന്റെ ഇടതുകൈ അടക്കി പിടിച്ചുതൂങ്ങി നടക്കുന്ന ജെസ്സിയും പരാതി പറഞ്ഞു.

“ഈ ടെക് ഫെസ്റ്റ് കഴിഞ്ഞിട്ട് വേണം അഞ്ച് ദിവസമെങ്കിലും തുടർച്ചയായി ഉറങ്ങാൻ.” അവളുടെ അമ്മയുടെ തോളിൽ പിടിച്ചു നടക്കുന്ന റിഥി നെടുവീര്‍പ്പോടെ പറഞ്ഞു.

“നല്ലപോലെ ഉറങ്ങാൻ പോലും സമയം തരാതെയല്ലെ വൈകിട്ടും, പാതിരാത്രിയും, വെളുപ്പിന് മൂന്ന്‌ മണിക്കുമൊക്കെ നിങ്ങളുടെ ഗ്രൂപ്പ് ഡിസ്ക്കഷനും പ്രിപ്പരേഷനുമൊക്കെ നടത്തുന്നത്‌. അപ്പോ പിന്നെ ഇതുതന്നെയാവും അവസ്ഥ.”

💬 Comments

View all comments