Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
ജിനു പറഞ്ഞ ഗുണങ്ങൾ പോലും ഇത്രയും വേഗത്തിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. വിശ്വസിക്കാൻ കഴിയുന്നില്ല.” ഷെഹിന ആന്റിയും വിടര്‍ന്നു കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്റെ ചായ കുടിച്ചു. മറ്റുള്ളവരെ പോലെ കിച്ചനിൽ നിന്നുകൊണ്ട് തന്നെ ബോണ്ടയും ഞാൻ എടുത്തു കഴിച്ചു.
ഒടുവില്‍ എല്ലാവരും വേണ്ടത്ര ബോണ്ട കഴിച്ച ശേഷവും കുറച്ച് ബോണ്ട ബാക്കി വന്നു.
“അടിപൊളി, എന്നും എനിക്ക് ചേട്ടന്റെ ഈ ചായ വേണം. ഉണ്ടാക്കി തരുമോ ചേട്ടാ..?” റിഥി എന്നോട് ചോദിച്ചു.
“അതിനെന്താ, ഉണ്ടാക്കി തരാമല്ലോ.”
“എനിക്കും വേണം.” ഹസ്നയും പറഞ്ഞു.
“എനിക്കും വേണം.” ജെസ്സി കണ്ണുകൾ ചിമ്മി എന്നോട് പറഞ്ഞു.
“ഞങ്ങൾക്കും വേണം.” ആന്റിമാരും ആവശ്യപ്പെട്ടു. എന്നിട്ട് അവർ രണ്ടുപേരും കൂടി രാത്രിക്ക് ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ എടുത്തു വയ്ക്കാൻ തുടങ്ങി.
“ഓക്കെ, എന്നും വൈകിട്ട് ഞാൻ ഈ ചായ ഉണ്ടാക്കാം.” ഞാനും പുഞ്ചിരിയോടെ സമ്മതിച്ചു.
“മ് താങ്ക്സ്. ഇനി ഞങ്ങൾ പോയി ഒരു മണിക്കൂര്‍ ഉറങ്ങട്ടെ. അതുകഴിഞ്ഞ് 9:30 വരെ ഗ്രൂപ്പ് ഡിസ്കഷനുണ്ട്. 10 മണിയാവുമ്പൊ ഞങ്ങൾ കഴിക്കാൻ വരാം.” ഹസ്ന എന്നെയും, അവളുടെ അമ്മയേയും, പിന്നെ സവിത ആന്റിയേയും നോക്കി അവരുടെ പ്ലാൻ പറഞ്ഞു.
“ഇന്ന് രാത്രിയത്തേക്ക് ഒരുപാട് ഐറ്റംസ് ഉണ്ടാക്കാൻ പോകുന്നു, അല്ലേ..?” സവിത ആന്റിയും ഷെഹിന ആന്റിയും ചേര്‍ന്ന് ഉണ്ടാക്കാനുള്ള ഇറച്ചിയും, മുട്ടയും, പച്ചക്കറികളും, മാവും, ബിരിയാണി റൈസുമൊക്കെ എടുത്ത് വയ്ക്കുന്നത് കണ്ടിട്ട് റിഥി ഉത്സാഹത്തോടെ ചോദിച്ചു.
“അതേ, ഇന്ന് ഒരുപാട് ഐറ്റംസ് ഉണ്ടാവും.” ഷെഹിന ആന്റി പുഞ്ചിരിച്ചു.
💬 Comments
View all comments