Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ഈ സൊല്യൂഷൻസ് എല്ലാം എന്തിനാണെന്ന് പോലും അവര്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല. എന്റെ ഔഷധക്കുഴമ്പിന്റെ കാര്യവും ലാബിലാർക്കും അറിയില്ല. ആ ധൈര്യത്തിലാണ് ഫൈനല്‍ ഫോര്‍മുല ഒഴികെ ഞാൻ 11 ഫോര്‍മുലാസ് മാത്രം കൊടുത്തത്. പക്ഷേ എന്നിട്ടും പല ലാബുകളിലായി വീതിച്ചാണ് കൊടുത്തത്. അതുകൊണ്ട് ഒറ്റ ലാബിന് എല്ലാ ഇൻഗ്രീഡിയൻസും ഒരുമിച്ച് കിട്ടില്ല.”
“നിന്റെ ലാബുകൾ തമ്മില്‍ അതൊക്കെ ഷെയർ ചെയ്യില്ലേ..?” അവൾ സംശയം പറഞ്ഞു.
“ഇല്ല. എന്റെ ഒരു ലാബിലെ രഹസ്യം എന്റെ തന്നെ മറ്റ് ലാബുകളിലേക്ക് ഷെയർ ചെയ്യാൻ ആര്‍ക്കും അനുവാദമില്ല. അതുകൂടാതെ വേറെ നിബന്ധനകളും എന്റെ സ്റ്റാഫ്സിന്റെ കോഡ് ഓഫ് കൺഡക്റ്റിൽ കൊടുത്തിട്ടുണ്ട്, സ്പെഷ്യൽ എഗ്രിമെന്റും അവരൊക്കെ സൈൻ ചെയ്തിട്ടുമുണ്ട്. സോ എന്റെ ഒരു റൂൾസും അവർ തെറ്റിക്കില്ല. ആരെങ്കിലും തെറ്റിച്ചാൽ നിയമപരമായ നടപടികൾ അവര്‍ക്ക് നേരിടേണ്ടി വരും. പല തരത്തിൽ പെട്ട ഫോര്‍മുലാസും രഹസ്യങ്ങളും ലീക്കാക്കുന്നവർ വെറും ആയിരങ്ങളിലോ ലക്ഷങ്ങളിലോ ആയിരിക്കില്ല എനിക്ക് നഷ്ടപരിഹാരം തരേണ്ടി വരിക പല കോടികളിലായിരിക്കും. ചിലപ്പോ ജയിലിലും പോകേണ്ടി വരും. അതുകൊണ്ട് ഈ ഫോര്‍മുലാസ് മാത്രമല്ല, നിസ്സാരമായ കാര്യങ്ങൾ പോലും എന്റെ ഒരു ലാബില്‍ നിന്നും പുറത്തേക്ക് ലീക്കാവില്ല.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“ഓക്കെ ജിനു, എനിക്ക് മനസ്സിലായി.” ധ്വനി ചെറിയ നടുക്കത്തോടെയാണ് പറഞ്ഞത്.
എന്റെ ഫോര്‍മുലാസ് ലീക് ചെയ്താൽ ഇത്രക്ക് സീരിയസ്സായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാവില്ല.
ഒടുവില്‍ നടുക്കം മാറി അവളെന്നെ നോക്കി പുഞ്ചിരിച്ചു.
“മൂന്ന് ബാച്ചും ഒരുമിച്ചാണോ തയാറാക്കുന്നത്..?” ധ്വനി പ്രതീക്ഷയോടെ ചോദിച്ചിട്ട് അവളുടെ കഴിഞ്ഞുപോയ മുൾമുനയിലെ ജീവിത സാഹചര്യങ്ങളെ ഓര്‍ത്തത് പോലെ അവൾ
💬 Comments
View all comments