0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 655.9K

നടുങ്ങി. പക്ഷേ ഞാൻ കൈ നീട്ടി അവളുടെ കാൽ മുട്ടിൽ തൊട്ടപ്പൊ നടുക്കം മാറി വീടും അവൾ പുഞ്ചിരിച്ചു.

“ഇല്ല, ആദ്യത്തെ ബാച്ച് മാത്രമാണ് തയാറാക്കുന്നത്.” ഞാൻ പറഞ്ഞു. “ആദ്യത്തെ തെറാപ്പി കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ തെറാപ്പി തുടങ്ങേണ്ടത്. പിന്നെയും 3 ആഴ്ച കഴിഞ്ഞ് മൂന്നാമത്തെ തെറാപ്പി. പിന്നെ ഇപ്പോഴേ രണ്ടാമതും മൂന്നാമതും ബാച്ച് തയ്യാറാക്കിയാൽ അതിന്റെ ഇഫക്റ്റ് നഷ്ടമായി അതൊക്കെ വേസ്റ്റായി പോകും. കാരണം സൊല്യൂഷൻസ് റെഡിയായാൽ 5 മണിക്കൂറിനുള്ളിൽ അതിനെ ഉപയോഗിച്ചിരിക്കണം.” ഞാൻ അവളോട് കാര്യം വ്യക്തമാക്കി.

“പക്ഷേ മൂന്ന്‌ ബാച്ച് തയ്യാറാക്കാനുള്ള സൊല്യൂഷൻസ് ഒരുമിച്ചല്ലേയുള്ളത്..? അതിനെ മൂന്ന്‌ ഭാഗമായിട്ടാണോ തിരിക്കുക..?”

“മ്മ് ഭാഗം തിരിപ്പൊക്കെ കഴിഞ്ഞു. ആ 11 സൊല്യൂഷൻസും ഞാൻ മുമ്മൂന്ന് ഭാഗമായി ഇന്നലെ തന്നെ ഡിവൈഡ് ചെയ്തായിരുന്നു. ശേഷം ആദ്യത്തെ ബാച്ച് തയ്യാറാക്കാനുള്ള ആദ്യത്തെ സ്റ്റെപ്പും ഇന്നലെ തന്നെ പൂര്‍ത്തിയാക്കി.”

“ങേ, ഇത്ര വേഗത്തിൽ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞോ..? അതിനുള്ള സമയം എപ്പോഴാ കിട്ടിയത്..?” അന്തംവിട്ട് അവള്‍ ചോദിച്ചു.

“ആദ്യത്തെ സ്റ്റെപ്പ് വളരെ ഈസിയാണ്. 11 ഇൻഗ്രീഡിയൻസും ഒരുമിച്ച് ചേര്‍ത്താൽ ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞു.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“ങേ, അത്രേയുള്ളോ ആദ്യത്തെ സ്റ്റെപ്പ്..?”

“അത്രേയുള്ളു.” ചിരിയോടെ ഞാൻ പറഞ്ഞു. “പക്ഷേ എല്ലാം ഒന്നായി ചേര്‍ത്തു കഴിഞ്ഞാല്‍ അത് സെറ്റായിവരാൻ ഏറെകുറെ നാല്‌ ദിവസം, അതായത്‌ 90 മണിക്കൂര്‍, എടുക്കും.”

“90 മണിക്കൂര്‍ കഴിഞ്ഞാല്‍ അത് റെഡിയാകുമോ..?” കൗതുകത്തോടെ അവൾ ചോദിച്ചു.

“ഇല്ല. 90 മണിക്കൂര്‍ കൊണ്ട്‌ സെറ്റാവും. സെറ്റായ അടുത്ത 6 മണിക്കൂറിനകം എന്റെ ഫൈനല്‍

💬 Comments

View all comments