0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 803.7K

നിര്‍ത്തി അയാള്‍ എന്നെ ദേഷ്യത്തില്‍ നോക്കി. പുള്ളിയുടെ മുഖത്ത് ഒരു വിശ്വാസക്കുറവും ഞാൻ വെറുമൊരു മുറിവൈദ്യനാണെന്ന് പുള്ളി സ്വയം ഉറപ്പിച്ചത് പോലത്തെ ഒരു വെറുപ്പ് ഭാവവും നിറഞ്ഞു.

“അങ്ങനത്തെ ടെസ്റ്റൊക്കെ എന്തിനാണ് ചെയ്യുന്നത്…? എന്റെ ഭാര്യ അങ്ങനെയൊക്കെ ചെയ്യുന്നത് നിനക്ക് കാണാന്‍ വേണ്ടിയുള്ള അടവാണോയിത്..?” പുള്ളി ചാടി കുടിക്കാന്‍ വരുന്നത് പോലെ ചൂടായി സംസാരിച്ചു. “ഞാൻ എത്രയോ വലിയ വലിയ ഡോക്ടർമാരിൽ നിന്നു മാത്രമല്ല, ചില വലിയ വൈദ്യന്‍മാരിൽ നിന്നു വരെ ട്രീറ്റ്മെന്റ് നടത്തിയതാണ്, പക്ഷേ അവരിൽ ആരുംതന്നെ ഇങ്ങനെയുള്ള മോശം ടെസ്റ്റുകൾ നടത്തിയില്ല. അവരൊക്കെ മാന്യമായ ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്.” എന്നെ ചീപ്പാക്കി അപമാനിക്കുന്ന തരത്തിലായിരുന്നു അയാള്‍ സംസാരവും സംസാരത്തിലെ ടോണും. അയാളുടെ ആ ടോണിലുള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടതുമില്ല.

എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ ഉള്ളില്‍ തന്നെ ആ ദേഷ്യമടക്കി അതിനെ ഉടനെ നശിപ്പിച്ചുകളഞ്ഞു. ഇതുപോലത്തെ സാഹചര്യങ്ങളിൽ ഉണ്ടാവുന്ന ദേഷ്യം എനിക്ക് യോജിച്ചതല്ല. പൊതുവായി ഇതുപോലത്തെ സാഹചര്യങ്ങളിൽ എന്റെ ദേഷ്യം ഞാൻ വെളിപ്പെടുത്താറുമില്ല, പകരം എന്റെ കഴിവ് തെളിയിച്ച് ഇതുപോലത്തെ എത്രയോ ആളുകളുടെ ചിന്താഗതി മാറ്റിയെടുത്താണ് നീ നിലയില്‍ ഞാൻ എത്തി നില്‍ക്കുന്നത്.

“ആണോ സർ, മറ്റാരും ഇങ്ങനത്തെ ടെസ്റ്റുകൾ നടത്തിയില്ലെന്ന് വച്ച് ഈ ടെസ്റ്റുകൾ വെറും മോശമാണ്, അസംബന്ധമാണെന്നൊക്കെ നിങ്ങൾ സ്വയം തീരുമാനിച്ചാൽ മതിയോ..?” ഞാൻ പുള്ളിയോട്  ഭയങ്കര ഗൗരവത്തിൽ ചോദിച്ചു.

എന്നിലെ പെട്ടന്നുള്ള മാറ്റം കണ്ടിട്ട് പുള്ളി ചെറുതായി വിളറിപ്പോയി.

“പറയു സർ,” ഞാൻ ഗൗരവത്തിൽ തന്നെ തുടർന്നു, “വലിയ വലിയ ഡോക്ടർമാരും വൈദ്യന്‍മാരും മാന്യമായ ടെസ്റ്റുകൾ മാത്രം നടത്തിയ

💬 Comments

View all comments