Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
ശേഷം ട്രീറ്റ്മെന്റ് നടത്തിയെന്നല്ലേ നിങ്ങൾ അവകാശപ്പെട്ടത്..? എന്നിട്ട് നിങ്ങളുടെ ഈ രോഗം അവർക്ക് ഭേദമാക്കാൻ കഴിഞ്ഞോ...? ഭേദമാക്കുന്നത് പോട്ടെ, പഴയതിൽ നിന്ന് ചെറിയ മാറ്റമെങ്കിലും വരുത്താൻ അവരുടെ ട്രീറ്റ്മെന്റിന് കഴിഞ്ഞോ..?” ഞാൻ ചോദിച്ചിട്ട് എഴുനേറ്റ് നിന്നു.
അയാള്‍ വായും പൊളിച്ച് നില്‍ക്കുക മാത്രമാണ് ചെയ്തത്.
“അതുപിന്നെ….!!” മറുപടി പറയാൻ കഴിയാതെ അയാള്‍ മിഴിച്ചു നിന്നു.
“നിങ്ങളുടെ പുശ്ചം കേള്‍ക്കാന്‍ ഞാൻ മുറിവൈദ്യനൊന്നുമല്ല.” അല്‍പ്പം ചൂടില്‍ തന്നെ ഞാൻ സംസാരിച്ചു. “എന്റെ റിസർച്ചിലൂടേയും പരീക്ഷണങ്ങളിലൂടേയുമൊക്കെ ഞാൻ നേടിയെടുത്ത ജ്ഞാനവും അംഗീകാരവും എത്രയാണെന്ന് നിങ്ങള്‍ക്കറിയില്ല.” അത്രയും പറഞ്ഞിട്ട് ഞാൻ അയാളെ മേലും കീഴും നോക്കി
പക്ഷേ പുള്ളി ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ തുടർന്നു, “ഒരാളെ നോക്കി അയാളുടെ ശരീരം പുറമെ തരുന്ന ചെറിയ സൂചനകള്‍ വച്ച് പോലും പലതും എനിക്ക് മനസ്സിലാക്കാൻ കഴിയും. ഒരാൾ നടക്കുമ്പോഴും, ഇരിക്കാൻ ശ്രമിക്കുമ്പോഴും, എണീക്കുമ്പോഴും, എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴുമൊക്കെ ശരീരം കാണിക്കുന്ന നേരിയ അസ്വഭാവികത പോലും എനിക്ക് കാണാന്‍ മാത്രമല്ല, ആ അസ്വഭാവികത എന്തിന്റെ സൂചനകനളാണെന്ന് പോലും എനിക്ക് പറയാൻ കഴിയും. ഇതൊക്കെ മാത്രമല്ല, വേറെയും ഒരുപാട് കാര്യങ്ങൾ എനിക്ക് അവകാശപ്പെടാൻ കഴിയും. പക്ഷേ നിങ്ങളോട് വെറുതെ സംസാരിച്ച് എന്റെ കഴിവ് തെളിയിക്കേണ്ട ആവശ്യമൊന്നുമില്ല.”
“ജിനു… ഞാൻ—”
“സർ, നേരത്തെ എന്നെ മോശമായി പറഞ്ഞതിനെ ന്യായീകരിക്കാനൊന്നും ശ്രമിക്കണ്ട.” അയാളുടെ സംസാരത്തെ മുറിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിൽ എന്റെ ട്രീറ്റ്മെന്റ് സ്വീകരിക്കാം, ഇല്ലെങ്കിൽ മാന്യമായി ചികില്‍സിക്കുന്ന ആരുടെയെങ്കിലും അടുത്തേക്ക് പോകാം. എന്ത് വേണമെന്ന് സ്വയം തീരുമാനിച്ചോളു.” ഞാൻ അയാളോട് പറഞ്ഞിട്ട് നടന്നുപോയി എന്റെ
💬 Comments
View all comments