Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
മൂന്ന് പേരുടെയും മുഖം ചെറുതായി വാടി.
“പക്ഷേ എന്റെ രണ്ട് ഇലിക്സർന്റേയും കാര്യത്തിൽ ഞാനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.” അഭിമാനത്തോടെ ഞാൻ പറഞ്ഞു. “മറ്റാർക്കും എന്നെപോലെ ആ വൈറസുകളെ പെർമെനന്റായി സ്ലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. വൈറസുകളെ തല്‍ക്കാലത്തേക്ക് അകറ്റി നിര്‍ത്തി ഡാമേജായ കപാല നാഡികളുടെ കൊശങ്ങളെ, നോര്‍മല്‍ വേഗത്തേക്കാളും, മൂന്ന് മടങ്ങ് വേഗത്തിൽ റിപ്പയര്‍ ചെയ്യാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല. സോ എന്റെ രണ്ട് ഇലിക്സരും ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. പോരാത്തതിന് എന്റെ ഈ രണ്ട് ഇലിക്സറുമാണ് മെഡിക്കൽ കൗൺസിൽ കൊണ്ടുപോയി മറ്റുള്ള സോൾജേസിലും പ്രയോഗിച്ചത്.”
“അങ്ങനെയാണെങ്കില്‍ ചേട്ടനല്ലേ ഒന്നാം സ്ഥാനത്ത് നില്‍ക്കേണ്ടത്..! എങ്ങനെയാ നാലാം സ്ഥാനത്തേക്ക് താഴ്ന്നത്..?” റിഥി ഒന്നും മനസ്സിലാവാതെ സംശയത്തോടെ ചോദിച്ചു.
“എന്റെ റിഥി, റാങ്ക് സ്ഥാനം നിര്‍ണയിക്കുന്നത് പ്രോജക്റ്റ് കംപ്ലീഷൻ പെർസെന്റേജ് നോക്കിയാണ്. അല്ലാതെ പ്രോജക്റ്റിൽ ഉണ്ടായ പാര്‍ഷ്യൽ സക്സസും വിജയ സാധ്യത പെർസെന്റും നോക്കിയല്ല. എനിക്ക് മുന്നില്‍ റാങ്ക് ചെയ്തു നില്‍ക്കുന്ന 3 സ്റ്റേക്ഹോൾഡർസിന്റെ ഓവറോൾ പ്രോജക്റ്റിന്റെ കംപ്ലീഷൻ 65%, 69%, 71% എന്നാണ്. പക്ഷേ നാല് ഫെയ്സിലുടെ എന്റെ പ്രോജക്റ്റ് കംപ്ലീറ്റാവുന്നത് കൊണ്ട് ഇപ്പൊ ഞാൻ 58% ലാണ് നില്‍ക്കുന്നത്.”
“മ്മ് ഓക്കെ, മനസ്സിലായി.” ജെസ്സിയും ഫ്രണ്ട്സും ഒരുമിച്ച് നിരാശയിൽ പറഞ്ഞു. ഞാൻ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നില്ലെന്ന നിരാശയാണ് അവര്‍ക്ക്.
“നിരാശയൊന്നും വേണ്ട, എന്റെ മൂന്നാം ഫെയ്സാണ് ഏറ്റവും പ്രധാനം. രണ്ട് ആഴ്ചയിൽ അത് കഴിയുക മാത്രമല്ല, വിജയിക്കുകയും ചെയ്യും, അപ്പൊ ഞാൻ എല്ലാവരെയും കടത്തി വെട്ടി മുന്നില്‍ വരും. കാരണം എന്റെ തേഡ് ഫെയ്സ് കഴിഞ്ഞാല്‍ എന്റെ പ്രോജക്റ്റ്
💬 Comments
View all comments