0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 616.2K

കംപ്ലീഷൻ 91% ആവും.”

ഞാൻ പറഞ്ഞത് കേട്ട് അവർ മൂന്ന്‌ പേരുടെ മുഖവും സന്തോഷത്തില്‍ വിടര്‍ന്നു.

“ഓക്കെ അച്ചാച്ചാ, ലാസ്റ്റ് ഒരു ചോദ്യം കൂടി.,” ജെസ്സി എന്റെ തോളത്ത് പിടിച്ചുകൊണ്ട് ചെറുതായി തുള്ളിത്തുള്ളി നിന്നു.

“നേരത്തെ ഇങ്ങനെതന്നെയല്ലെ പറഞ്ഞത്, എന്നിട്ട് നിങ്ങൾ മൂന്ന്‌ പേരും കൂടി കുറെ ചോദ്യങ്ങൾ ചോദിച്ചു.” ചിരിച്ചുകൊണ്ട് ഞാൻ കളിയാക്കി.

“പ്ലീസ്, പ്ലീസ് അച്ചാച്ചാ, ഒരു ലാസ്റ്റ് ചോദ്യം മാത്രം.” ജെസ്സി നിര്‍ത്താതെ തുള്ളിത്തുള്ളി കൊണ്ട്‌ ചിണുങ്ങി.

“ഓക്കെ, ഓക്കെ ചോദിക്ക്.” ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.

“ഇത്രയും ടൈറ്റ് സെക്യൂരിറ്റി കൊടുത്തിരിക്കുന്നത് ഈ ഒരു പ്രോജക്റ്റ് കാരണമാണോ..?”

“അല്ല, ഈ പ്രോജക്റ്റ് അത്ര സീക്രട്ടൊന്നുമല്ല.” ഞാൻ മറുപടി കൊടുത്തു. “വേറെ 27 പ്രോജക്റ്റ് കൂടി നടക്കുന്നുണ്ട്, 19 പ്രോജക്റ്റ്സ് ഗവണ്മെന്റ പ്രോജക്റ്റ്സാണ്. എല്ലാം ഭയങ്കര ഡെയ്ഞ്ചര്‍ ആന്‍ഡ് ടോപ്പ് സീക്രട്ടാണ്. അതിന്റെ സൂചന പോലും പുറത്ത്‌ ലീക്കാവാൻ പാടില്ല. അതുകൊണ്ടാണ് ഇത്ര ടൈറ്റ് സെക്യൂരിറ്റി കൊടുത്തിരിക്കുന്നത്.”

അപ്പോ ജെസ്സിയും ഫ്രണ്ട്സും പരസ്പരം മിഴിച്ചു നോക്കി.

“ഇനി തല്‍കാലം ചോദ്യങ്ങളൊന്നും വേണ്ട. വരൂ പോകാം.” ഞാൻ അവരെയൊക്കെ പുറത്തേക്ക്‌ നയിച്ചു.

ഒടുവില്‍ ലാബ് വിട്ട് ഞങ്ങൾ നാലുപേരും വീട്ടിലെത്തി.

“ഹാ, നിങ്ങൾ എത്തിയോ..? 9:30ന് പോകണമെന്ന് പറഞ്ഞിട്ട് സമയം ഇപ്പോഴേ 9:20 ആയി.” ഷെഹിന ആന്റി കളിയാക്കും പോലെ പറഞ്ഞിട്ട് സന്തോഷത്തോടെ ഞങ്ങൾ നാല് പേരെയും നോക്കി പുഞ്ചിരിച്ചു. എന്നിട്ട് രഹസ്യമായി എന്നെ നോക്കി നിശബ്ദമായി നെടുവീർപ്പെടുന്നത് ഞാൻ കണ്ടു.

“മ്മ്, നാലും പോയി കുളിച്ചിട്ട് വാ. പോകണ്ടെ.” സവിത ആന്റി ഞങ്ങളോട് പറഞ്ഞിട്ട്

💬 Comments

View all comments