Chapter Title : Masterpiece [VAMPIRE]
നടന്ന് അവളുടെ മുറിയിൽ എത്തി....
അടുത്തേക്ക് ചെല്ലുംതോറും വലുതായിവരുന്ന
മൺറോയുടെ ചിത്രം.. അവൾ അതിനു അടുത്തു
നിന്നു..മൺറോയുടെ ചിത്രത്തിന് പിന്നിലും ഒരു
അലമാര ഉണ്ടായിരുന്നു...
താഴത്തെ തട്ടിൽ നിന്ന് കിട്ടിയ മാർക്കർ അവൾ കൈയിൽ എടുത്തു.....
മൂടി തുറന്ന ശേഷം അതിന്റെ മഷിയുടെ ഗന്ധം
അവൾ ഒന്ന് ആസ്വദിച്ചു, എന്നിട്ട് തലയോട്ടിയിൽ
എന്തോ എഴുതി അവൾ ആ അലമാരയിൽ തന്നെ
മാർക്കറും തലയോട്ടിയും വച്ചു...
മൺറോ ചിത്രം കൊണ്ടു അതിനെ തിരികെ മറയ്ക്കുകയും ചെയ്തു....
പുതിയ തലയോട്ടിയുടെ മേലെ ഉണ്ടായിരുന്നത്
ഇതായിരുന്നു. "78". പുതിയ തലയോട്ടി
അടുത്തുണ്ടായിരുന്ന പഴയ തലയോട്ടിയോട്
അന്വേഷിച്ചു, "ഇതെന്താ നെറ്റിയിൽ ഈ നമ്പർ?".
അതിനടുത്തിരുന്ന തലയോട്ടി പുതിയ
തലയോട്ടിയെ നോക്കി ചിരിച്ചു, ഒന്നിന് പിറകെ
മറ്റൊന്നായി ചിരിയുടെ എണ്ണം കൂടി....
അവൾ കുളിമുറിയിലേക്ക് നടന്നു... തന്നെ
പൊതിഞ്ഞിരുന്ന വിയർപ്പുതുള്ളികളെ അവൾ
ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞു.. സോപ്പ്
കുമിളകൾ അല്പം സുഗന്ധം ബാക്കിയാക്കി
വിയർപ്പ് തുള്ളികളെയും കൊണ്ട് കടന്നുകളഞ്ഞു..
ഇനിയും തുവാലയ്ക്ക് പിടികൊടുക്കാതെ നിന്ന
വെള്ളത്തുള്ളികൾ അവൾ പടർത്തിയ സുഗന്ധ
കണികകളെ ഇരു കൈയും നീട്ടി സ്വീകരിച്ചു....
കൺപീലികളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ
ആ കണ്ണുകളുടെ സൗന്ദര്യത്തിൽ മതി മറന്നിരുന്നു,
ആ കുളിമുറിയിലെ ഓരോന്നും...
നനയാത്ത മറ്റൊരു തൂവാലകൊണ്ടു മുലക്കച്ചകെട്ടി
അവൾ മുറിയിലേക്ക് വന്നു...
അലമാര തുറന്നു നിറയെ റോസാപ്പൂക്കൾ ഒട്ടിച്ച പോലത്തെ ഒരു ഫ്രോക്ക് കൈയിലെടുത്തു. അവൾ അതുമായി കട്ടിലിനരികിലെത്തി,
തൂവാല ഉരിഞ്ഞുമാറ്റി പുതിയ മുട്ടോളം വലിപ്പമുള്ള ഫ്രോക്കണിഞ്ഞു....
ഇത്രനേരം തങ്ങൾ കണ്ട കൊലപാതകത്ത
മറക്കാൻ ആ മുറിയിലെ ഓരോന്നിനും
ഓരോ വസ്തുക്കൾക്കും ആ ഒരൊറ്റ കാഴ്ച്ച
മതിയായിരുന്നു, അവളിലെ സൗന്ദര്യത്തിന്റെ
കാഴ്ച്ച....
ഒരൊറ്റ നിമിഷം കൊണ്ട് അവർ ഒരു
മനുഷ്യന് ജീവൻ നഷ്ടപ്പെട്ട കാര്യം മറന്നു......
അവൾ മെറിലിനെ ഒന്നുകൂടി നോക്കി, എന്നിട്ട്
മേശവലിപ്പിൽ നിന്ന് ബ്രഷുകളും ചെറിയ
പ്ലേറ്റുകളും ബൗളുകളും എടുത്തു.......
ഇനിയും ചൂടുമാറാത്ത ചോരയിൽ നിന്ന്
ഒരു പാത്രം അവൾ കോരിയെടുത്തു, ആ
ചുമർചിത്രത്തിനടുത്തേക്ക് നടന്നു.....
അതിനടുത്ത് വച്ചിരുന്ന ഗ്രാമഫോണിന്റെ ഡിസ്കിലേക്ക് അവൾ ആ റീഡർ പിൻ എടുത്തുവച്ചു...
ഗ്രാമഫോൺ ഡൊറോത്തിയ ഫെയ്ൻ ന്റെ
ശബ്ദത്തിൽ ഒരു ഓപ്പറ പാടാൻ തുടങ്ങി......
പിന്നാലെ ആ ചുവപ്പിലേക്ക് പല നിറങ്ങൾ
ചേർത്തു അവൾ അവൾക്കുവേണ്ട നിറഭേദങ്ങൾ
ഉണ്ടാക്കിയെടുത്തു ആ ചുവർചിത്രത്തിനു നിറം
നൽകാൻ ആരംഭിച്ചു...
അതേ, ആ ചിത്രത്തിലെ പെൺകുട്ടിക്ക് അവളുടെ തന്നെ മുഖമാണ്......
അവൾ
💬 Comments
View all comments