0%

Chapter Title : Masterpiece [VAMPIRE]

Author : VAMPIRE Read All Parts 275
കൂടി.... അവൾ കുളിമുറിയിലേക്ക് നടന്നു... തന്നെ പൊതിഞ്ഞിരുന്ന വിയർപ്പുതുള്ളികളെ അവൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞു.. സോപ്പ് കുമിളകൾ അല്പം സുഗന്ധം ബാക്കിയാക്കി വിയർപ്പ് തുള്ളികളെയും കൊണ്ട് കടന്നുകളഞ്ഞു.. ഇനിയും തുവാലയ്ക്ക് പിടികൊടുക്കാതെ നിന്ന വെള്ളത്തുള്ളികൾ അവൾ പടർത്തിയ സുഗന്ധ കണികകളെ ഇരു കൈയും നീട്ടി സ്വീകരിച്ചു.... കൺപീലികളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ ആ കണ്ണുകളുടെ സൗന്ദര്യത്തിൽ മതി മറന്നിരുന്നു, ആ കുളിമുറിയിലെ ഓരോന്നും... നനയാത്ത മറ്റൊരു തൂവാലകൊണ്ടു മുലക്കച്ചകെട്ടി അവൾ മുറിയിലേക്ക് വന്നു...
അലമാര തുറന്നു നിറയെ റോസാപ്പൂക്കൾ ഒട്ടിച്ച പോലത്തെ ഒരു ഫ്രോക്ക് കൈയിലെടുത്തു. അവൾ അതുമായി കട്ടിലിനരികിലെത്തി, തൂവാല ഉരിഞ്ഞുമാറ്റി പുതിയ മുട്ടോളം വലിപ്പമുള്ള ഫ്രോക്കണിഞ്ഞു.... ഇത്രനേരം തങ്ങൾ കണ്ട കൊലപാതകത്ത മറക്കാൻ ആ മുറിയിലെ ഓരോന്നിനും ഓരോ വസ്തുക്കൾക്കും ആ ഒരൊറ്റ കാഴ്ച്ച മതിയായിരുന്നു, അവളിലെ സൗന്ദര്യത്തിന്റെ കാഴ്ച്ച.... ഒരൊറ്റ നിമിഷം കൊണ്ട് അവർ ഒരു മനുഷ്യന് ജീവൻ നഷ്ടപ്പെട്ട കാര്യം മറന്നു...... അവൾ മെറിലിനെ ഒന്നുകൂടി നോക്കി, എന്നിട്ട് മേശവലിപ്പിൽ നിന്ന് ബ്രഷുകളും ചെറിയ പ്ലേറ്റുകളും ബൗളുകളും എടുത്തു....... ഇനിയും ചൂടുമാറാത്ത ചോരയിൽ നിന്ന് ഒരു പാത്രം അവൾ കോരിയെടുത്തു, ആ ചുമർചിത്രത്തിനടുത്തേക്ക് നടന്നു..... അതിനടുത്ത് വച്ചിരുന്ന ഗ്രാമഫോണിന്റെ ഡിസ്കിലേക്ക് അവൾ ആ റീഡർ പിൻ എടുത്തുവച്ചു... ഗ്രാമഫോൺ ഡൊറോത്തിയ ഫെയ്ൻ ന്റെ ശബ്ദത്തിൽ ഒരു ഓപ്പറ പാടാൻ തുടങ്ങി...... പിന്നാലെ ആ ചുവപ്പിലേക്ക് പല നിറങ്ങൾ ചേർത്തു അവൾ അവൾക്കുവേണ്ട നിറഭേദങ്ങൾ ഉണ്ടാക്കിയെടുത്തു ആ ചുവർചിത്രത്തിനു നിറം നൽകാൻ ആരംഭിച്ചു... അതേ, ആ ചിത്രത്തിലെ പെൺകുട്ടിക്ക് അവളുടെ തന്നെ മുഖമാണ്...... അവൾ

💬 Comments

View all comments