Chapter Title : മത്സ്യകുമാരന്‍ [Pramod]
വേഗം വാാ ''..
അനുവാദത്തിന് കാത്തു നില്‍ക്കാതെ ഞാന്‍ വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഓടിയിറങ്ങി..
ക്ഷേത്ര മതിലോരത്തെ ഇടച്ചാലുകളിളെല്ലാം മഴവെള്ളം തളംകെട്ടികിടക്കുന്നു..
മഴയില്‍ നനഞ്ഞു കുളിച്ച ക്ഷേത്രത്തിന് അവര്‍ണ്ണനീയമായ വന്യസൗന്ദര്യം..!
തെക്കേ മതിലോരത്തെ ആത്മാക്കളുടെ സഞ്ചാരപഥം അപ്പോഴും നിഗൂഡമായ മൗനത്തിലാണ്..
വഴിച്ചാലില്‍ നിന്ന് കുളത്തിലേയ്ക്ക് മഴവെള്ളം കുത്തിയൊഴുകുന്നുണ്ട്..
കുളത്തിലെ വെള്ളം ചെങ്കല്‍ നിറത്തില്‍ കലങ്ങി മാറിഞ്ഞിരിക്കുന്നു..
മഴനീര്‍ ചാലിട്ടൊഴുകുന്ന കല്‍പ്പടുവകള്‍ക്ക് വല്ലാത്ത വഴുക്കല്‍..
വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് കൊണ്ടൃ ഞാന്‍ മൂന്നാമത്തെ പടവിലേയ്ക്കിറങ്ങിയപ്പോള്‍ വിക്രമേട്ടന്‍ പറഞ്ഞു.,
'' വല്ലഭൂ.. നോക്കിയിറങ്ങ്.. വഴുക്കലുണ്ട്..''
മഴനീര്‍ചാലുകള്‍ തീര്‍ക്കുന്ന കളകള ശബ്ദം അലയടിക്കുന്ന കുളത്തിലേയ്ക്ക് നോക്കിനില്‍ക്കേ ഞാന്‍ ഓര്‍ത്തു..
' ഈ മഴകുളുളിരേറ്റ് എന്നെ വാരിപുണരാന്‍ മത്സ്യകുമാരന്‍ വരുമോ ?..
എന്റെ ഹൃദയം മത്സ്യകുമാരന്റെ സാമിപ്യത്തിനായ് കൊതിച്ച് തുടികൊട്ടി..
ഉന്മാദ ഭാവത്തോടെ എന്റെ കണ്ണെത്തി നിന്നത് ചിത്രശിലയിലായിരുന്നു..
മണ്ണും ചെളിവെള്ളം ഒലിച്ചിറങ്ങി ശിലാചിത്രം അവ്യക്തമായിരുന്നു..!
മനസ്സ് അകാരണമായ വേദനയാല്‍ പിടയുന്നതു പോലെ തോന്നി..
'' നോക്ക് വിക്രമേട്ടാ.. മത്സ്യകാമാരന്റെ ചിത്രം ചെളിയില്‍ മൂടിയിരിക്കുന്നു..'''
'' വല്ലഭൂ.. മത്സ്യകുമാരനും ചിത്രവുമൊക്കെ അവിടെ കിടക്കട്ടെ.. ഇനീം മഴ വര്ണുണ്ട്.. നമുക്ക് പോകാം.. ''
ഞാന്‍ പടവില്‍ നിന്ന് തിരികെ കയറാന്‍ തുടങ്ങവേ പൊടുന്നനെ എന്റെ കാലൊന്നു വഴുതി..!.പടവില്‍ കമഴ്ന്നടിച്ച് വീണു..!.. എന്റെ താടി പടവിലെ കല്ലില്‍ ചെന്ന് ആഞ്ഞിടിച്ചു..!
സഹിക്കവയ്യാത്ത വേദനകൊണ്ട് പുളഞ്ഞ് ഞാന്‍ അലറി കരഞ്ഞു.. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല..! തലയാകെ മരവിച്ചപോലെ..
ഞാന്‍ താടിയില്‍ കൈകൊണ്ട് പൊത്തിപിടിച്ചു.
താടിയില്‍നിന്നുള്ള രക്തസ്രാവം കൈതണ്ടയിലേയ്ക്ക് ഒലിച്ചിറങ്ങുന്നത് കണ്ട് കണ്ട് ഞാന്‍ പരിഭ്രാന്തിയോടെ കരഞ്ഞു..
അന്നേരം അമ്മൂമ്മ പറയാറുള്ള ആത്മാക്കളുടെ കഥകള്‍ മനസ്സിലേയ്ക്കോടിയെത്തി..!
ഭയചികിതനായി ഞാന്‍ ചുറ്റും നോക്കി..!
അപ്പോള്‍ ഞാനറിഞ്ഞു , രൂപമില്ലാത്ത ആരൊക്കെയോ എന്റെ ദേഹത്ത് മുട്ടിയുരുമ്മി കടന്നു പോകുന്നു..!
എനിക്ക് ചുറ്റും ആരോ അടക്കിയസ്വരത്തില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടു.!
എന്റെ അരികിലിരുന്ന് ആരോ തേങ്ങി കരയുന്നു..
പൊടുന്നനെ ഒരാള്‍ എന്റെ പിന്നിലൂടെ ഓടിയടുക്കുന്നു.. അയാളുടെ കിതപ്പും ശ്വാസ്വോച്ഛാസത്തിന്റെ സ്വരവും കേള്‍ക്കാം.!
എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു ....
💬 Comments
View all comments