Chapter Title : മത്സ്യകുമാരന്‍ [Pramod]
കൈകാലുകള്‍ കുഴഞ്ഞ് ശബ്ദം നഷ്ടപ്പെട്ട്
. തളര്‍ന്ന് കിടക്കവേ ഞാന്‍ കണ്ടു മുകളില്‍ കറുത്ത് കട്ടപിടിച്ച മേഘരൂപം..!
അതിന്റെ കണ്ണുകളില്‍ നിന്നും ഘോര ശബ്ദത്തോടെ തീ ചിതറുന്നു..!
വികൃതാകാരം പൂണ്ട് അത് അതിവേഗം എന്റെ നേരെ പാഞ്ഞടുക്കുന്നു..!..
ഭയന്നു വിറച്ച് ഞാന്‍ വിക്രമേട്ടനെ അള്ളിപ്പിടിച്ചു..
വിക്രമേട്ടന്‍ എന്നെ വാരിയെടുക്കുന്നതും ,
'' വല്ലഭൂ.. ന്റെ വല്ലഭൂ ' എന്നുവിളിച്ച് കരയുന്നതും അര്‍ദ്ധബോധാവസ്ഥയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു..
... പിന്നെ കണ്ണു തുറക്കുമ്പോള്‍ ഞാന്‍ ആസ്പത്രി കിടക്കയിലായിരുന്നു..
താടിയില്‍ കടുത്ത വേദന തോന്നി ഞാന്‍ തൊട്ടു നോക്കി.. താടിയില്‍ മരുന്ന് വെച്ച് പഞ്ഞി ഒട്ടിച്ചിട്ടുണ്ട്.. കൈതണ്ടയില്‍ കുത്തികേറ്റിയ കുഴലിലൂടെ ഗ്ലൂക്കോസ് തുള്ളിയിട്ടിറങ്ങുന്നു..
അമ്മൂമ്മയും അമ്മായിയും എന്റെ അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ട്..
വല്ല്യമ്മാന്‍ കട്ടിലിനരികിലുള്ള കസേരയില്‍ ഇരിക്കുന്നുണ്ട്..
ചുമരില്‍ ചാരി തല കുനിച്ച് നില്‍ക്കുകയാണ് വിക്രമേട്ടന്‍..!
എന്റെ മുടിയില്‍ തലോടികൊണ്ട് അമ്മൂമ്മ പറഞ്ഞു.,
'' സാരംല്ല്യാ.. ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. മുറിവ് കാര്യായിട്ടില്ലാന്ന് ഡോക്ടറ് പറഞ്ഞു..ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. ''
പാവം അമ്മയുടെ കണ്ണീര് കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി.. അമ്മൂമ്മയുടെ വാക്കുകളെ ധിക്കരിച്ചതിന് ദേവി തന്ന ശിക്ഷയല്ലേ ഇത്..!
ഞാന്‍ അമ്മൂമ്മയുടെ കൈയ്യില്‍ പിടിച്ച് മുത്തംവെച്ചു,
''' അമ്മൂമ്മേ... എന്നോട് ക്ഷമിക്ക് അമ്മൂമ്മേ.. അമ്മൂമ്മയെ അനുസരിക്കാത്തതുകൊണ്ടല്ലേ എനിക്ക് ..'''
'' സാരംല്യ ഉണ്ണ്യേ .. കണ്ണില് കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് വിചാരിച്ച് സമാധാനിക്ക്യ.. ദേവി കാത്തു..''
എന്റെ നെറ്റിയില്‍ തലോടികൊണ്ട് അമ്മൂമ്മ സമാധാനിപ്പിച്ചു..
രണ്ടുമൂന്ന് വട്ടം വിളിച്ചപ്പോഴാണ് വിക്രമേട്ടന്‍ മുഖമുയര്‍ത്തി നോക്കിയത്.
ഒന്നും മിണ്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു.
പ്രാഥമിക ശുശ്വൂഷയ്ക്ക് ശേഷം അന്നുതന്നെ ഞങ്ങള്‍ ആസ്പത്രി വിട്ടു..
വീട്ടില്‍ വന്നയുടനെ അമ്മയുടെ തറവാട്ടമ്പലത്തിലെ വെളിച്ചപ്പാട് വന്ന് എന്റെ കയ്യില്‍ നൂല് ജപിച്ച് കെട്ടികൊണ്ട് പറഞ്ഞു,
'' ഉണ്ണി വല്ലാണ്ട് പേടിച്ചിരിക്ക്ണു.. വേണ്ടാത്ത ചിന്തകളൊന്നും മനസ്സില്‍ കൊണ്ടു
നടക്കരുത് ട്ടോ.. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്..!''
പിന്നെ വിവിധ ക്ഷേത്രങ്ങളിലേയ്ക്കുള്ള വഴിപാടുകളുടെ ശീട്ടെഴുതി അമ്മൂമ്മയുടെ കൈയ്യില്‍ കൊടുത്തു.. ദക്ഷിണയും വാങ്ങി വെളിച്ചപ്പാട് പോയി..
വിശ്രമിക്കാന്‍ കിടന്ന എന്റെയടുത്ത് കട്ടിലില്‍
💬 Comments
View all comments