Chapter Title : മത്സ്യകുമാരന്‍ [Pramod]
ഉണ്ണിക്ക് ഒന്നൂല്ല്യാ.. ''
പാവം അമ്മയുടെ കണ്ണീര് കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി.. അമ്മൂമ്മയുടെ വാക്കുകളെ ധിക്കരിച്ചതിന് ദേവി തന്ന ശിക്ഷയല്ലേ ഇത്..!
ഞാന്‍ അമ്മൂമ്മയുടെ കൈയ്യില്‍ പിടിച്ച് മുത്തംവെച്ചു,
''' അമ്മൂമ്മേ... എന്നോട് ക്ഷമിക്ക് അമ്മൂമ്മേ.. അമ്മൂമ്മയെ അനുസരിക്കാത്തതുകൊണ്ടല്ലേ എനിക്ക് ..'''
'' സാരംല്യ ഉണ്ണ്യേ .. കണ്ണില് കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് വിചാരിച്ച് സമാധാനിക്ക്യ.. ദേവി കാത്തു..''
എന്റെ നെറ്റിയില്‍ തലോടികൊണ്ട് അമ്മൂമ്മ സമാധാനിപ്പിച്ചു..
രണ്ടുമൂന്ന് വട്ടം വിളിച്ചപ്പോഴാണ് വിക്രമേട്ടന്‍ മുഖമുയര്‍ത്തി നോക്കിയത്.
ഒന്നും മിണ്ടാതെ നോക്കി നില്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു.
പ്രാഥമിക ശുശ്വൂഷയ്ക്ക് ശേഷം അന്നുതന്നെ ഞങ്ങള്‍ ആസ്പത്രി വിട്ടു..
വീട്ടില്‍ വന്നയുടനെ അമ്മയുടെ തറവാട്ടമ്പലത്തിലെ വെളിച്ചപ്പാട് വന്ന് എന്റെ കയ്യില്‍ നൂല് ജപിച്ച് കെട്ടികൊണ്ട് പറഞ്ഞു,
'' ഉണ്ണി വല്ലാണ്ട് പേടിച്ചിരിക്ക്ണു.. വേണ്ടാത്ത ചിന്തകളൊന്നും മനസ്സില്‍ കൊണ്ടു
നടക്കരുത് ട്ടോ.. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്..!''
പിന്നെ വിവിധ ക്ഷേത്രങ്ങളിലേയ്ക്കുള്ള വഴിപാടുകളുടെ ശീട്ടെഴുതി അമ്മൂമ്മയുടെ കൈയ്യില്‍ കൊടുത്തു.. ദക്ഷിണയും വാങ്ങി വെളിച്ചപ്പാട് പോയി..
വിശ്രമിക്കാന്‍ കിടന്ന എന്റെയടുത്ത് കട്ടിലില്‍ മുഖമണച്ച് ഇരിക്കുകയായിരുന്നു വിക്രമേട്ടന്‍..
ആ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു..
'' വിക്രമേട്ടാ... വല്ല്യമ്മാനും അമ്മമ്മ ചീത്ത പറഞ്ഞു ല്ലേ ?''
'' വല്ല്യമ്മാന്‍ ഒന്നും പറഞ്ഞില്ല..
അമ്മൂമ്മ ..കുറേ ചീത്ത പറഞ്ഞു.. തല്ലിയില്ലെന്നേയുള്ളു... ഞാന്‍ കരയുന്നതു കണ്ടപ്പോള്‍ സ്നേഹത്തോടെ കുറേ ഉപദേശിച്ചു.''
'' എനിക്ക് കിട്ടേണ്ട ചീത്ത മുഴുവനും വിക്രമേട്ടന് കിട്ടി ല്ലേ..വിക്രമേട്ടന്‍ വിഷമിക്കേണ്ട..
പറഞ്ഞത് കേള്‍ക്കാണ്ട് നമ്മള്‍ അങ്ങ്ട് പോയതിലുള്ള സങ്കടമാ അമ്മൂമ്മയ്ക്ക് ..'''
'''. സാരംല്ല്യ.. അമ്മൂമ്മൂയല്ലേ..സാരംല്ല്യ..
💬 Comments
View all comments