Chapter Title : മത്സ്യകുമാരന്‍ [Pramod]
അമ്മൂമ്മയെ ധിക്കരിക്കേണ്ട എന്നു കരുതി വല്ല്യമ്മാനും അത് ശരിവെയ്ക്കും..
ഈ കഥകള്‍ കേട്ടുള്ള കൗതുകംകൊണ്ടോ ,
അതോ ക്ഷേത്ര പരിസരത്തെ ആകര്‍ഷണീയതയോ , എന്തുകൊണ്ടോ
ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് എന്റെ മനസ്സ് എന്നും ആഗ്രഹിച്ചിരുന്നു..
ഞാന്‍ ആലോചിച്ച് നില്‍ക്കുന്നത് കണ്ട് വിക്രമേട്ടന്‍ പറഞ്ഞു,
'' ന്റെ വല്ലഭൂ.. നീ ഇത്രേം പേടിതൂറിയാണോ..
ആത്മാക്കള്‍.. പ്രേതം....ഒന്നും ഇല്ല്യ..
ഇതൊക്കെ കാര്‍ന്നോന്‍മാര് അവരുടെ സൗകര്യത്തിന് പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാ.. ഞാന്‍ അവിടെ പോകാറുണ്ടല്ലോ.. ആ കുളത്തില്‍ കുളിക്കാറുംണ്ട്..! എനിക്കൊരു പേടിയും തോന്നീട്ടില്ല..'''...
പിന്നെ സ്വകാര്യം പോലെ വിക്രമേട്ടന്‍ പറഞ്ഞു,
'''..വല്ലഭൂ.. നീ വന്നാല്‍ ഞാന്‍ അവിടെയൊരു സൂത്രം കാണിച്ച് തരാം ''..
'' ഉവ്വ് ഉവ്വ് !.. അവിടെയെത്തുമ്പോള്‍ എന്റെ അവിടേം ഇവിടേം പിടിച്ച് കൈക്രിയകള്‍ കാണിക്കുന്ന സൂത്രമല്ലേ ..എനിക്കറിയാം..!''
'' ഹ ഹ.. അതൊന്നുമല്ലെടാ വല്ലഭൂ..
വേറൊരുകൂട്ടം അവിടെയുണ്ട്..
പിന്നെ നമുക്ക് കുളത്തിലെ മീനുകള്‍ക്ക് പാലൂട്ട് നടത്താം.''
''' പാലൂട്ടോ ? അതെങ്ങ്ന്യാ വിക്രമേട്ടാ ?''
'' അതൊക്ക അവിടെ ചെല്ലുമ്പോള്‍ കാണിച്ചു തരാം..
നിനക്ക് പേടിയാണെങ്കില് വരേണ്ട.. ''
'' വിക്രമേട്ടന്‍ കൂടെയുണ്ടല്ലോ.. അതോണ്ട് പേടിയൊന്നുമില്ല.. പക്ഷേ അമ്മൂമ്മയെങ്ങാനും അറിഞ്ഞാല്‍ അപ്പൊതന്നെ എന്നെ വീട്ടിലേയ്ക്ക് ഓടിക്കും.. ഊം.നാളെ അമ്മയുടെ കണ്ണുവെട്ടിച്ച് വരാന്‍ നോക്കാം..''..
''' വല്ലഭൂ..വരുമ്പോ തോര്‍ത്ത് എടുക്കണേ..
കുളത്തിലൊന്ന് മുങ്ങികുളിക്കാം...'''
.. പിറ്റേന്ന് , ഊണ് കഴിഞ്ഞ് പതിവുള്ള ഉച്ചമയക്കത്തിലാണ് അമ്മൂമ്മ..
അമ്മായി അടുക്കളഭാഗത്തെ കളത്തില്‍ നെല്ല് ചിക്കുന്നുണ്ട്..
അമ്മായിയെങ്ങാനും എന്നെ അന്വേഷിച്ചാലോ !.. പിന്നത്തെ കഥ പറയണോ !..
എന്താപ്പോ ചെയ്യ ?!....
ഒരു
💬 Comments
View all comments