0%

Chapter Title : മത്സ്യകുമാരന്‍ [Pramod]

Author : Kambikathakal Read All Parts 1.5K

നുണ കാച്ചുക തന്നെ !....

അമ്മായിയുടെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു,

'' അമ്മായി.. ഞാന്‍ വിക്രമേട്ടന്റെ അടുത്തേയ്ക്കൊന്ന് പോണു ട്ടോ.. അവിടെ കുറേ കഥാപുസ്തകങ്ങളുണ്ട്.. അതെടുത്തിട്ട് വരാം.!'''

''' ഊം.. പോയ്ക്കോളൂ.. പക്ഷേ വറെ എവിടേം പോകാന്‍ പാടില്ല !..

ഉണ്ണിയ്ക്ക് അറിയാലോ അമ്മൂമ്മയെ.'''

തോര്‍ത്ത് അരയില്‍ ചുറ്റികെട്ടി ഞാന്‍ പടിഞ്ഞാമ്പുറത്തേയ്ക്ക് നടന്നു..

പറമ്പോരത്ത് വിക്രമേട്ടന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു...

എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് വിക്രമേട്ടന്‍ പറമ്പിന്‍ തട്ടുകളിലൂടെ പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങി..

പല വിധത്തിലുള്ള മരങ്ങളും ചെടികളും നിറഞ്ഞ പറമ്പാണത്...

ഉച്ച നേരത്തും മഴകാര്‍ പോലെ നിഴല്‍ പരന്ന പറമ്പിലൂടെ നടന്നും പിന്നെ ഓടിയും ഇറങ്ങുമ്പോള്‍ ഞങ്ങടെ കാലുകള്‍ക്കടിയില്‍ ഞെരിയുന്ന കരിയില ശബ്ദം കേട്ടാവാം ഏതോ പക്ഷികള്‍ അങ്കലാപ്പോടെ ചിലച്ച് മരങ്ങളില്‍ നിന്നും മരങ്ങളിലേയ്ക്ക് പറന്നകന്നു..!

ചുവപ്പും തവിട്ടുനിറവും കലര്‍ന്ന മണ്‍പ്പരപ്പിലൂടെ നടന്ന് ചെമ്മണ്‍തിട്ടയും വള്ളിപ്പടര്‍പ്പും ചാടി കടന്ന് ഞങ്ങളെത്തിയത് ക്ഷേത്രത്തിന്റെ മതില്‍കെട്ടിനരികെയായിരുന്നു...

അപ്പോഴും വിക്രമേട്ടന്‍ എന്റെ കൈയ്യിലെ പിടുത്തം വിട്ടിരുന്നില്ല..!

മതിലോരത്തുകൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ജിജ്ഞാസയും കൗതുകവുമായിരുന്നു..

കരിംപച്ച നിറത്തില്‍ പൂപ്പല്‍ പൊതിഞ്ഞ കല്‍മതില്‍ ചിലയിടങ്ങളില്‍ പൊളിഞ്ഞടര്‍ന്ന് വീണിരുന്നു..

മതിലോരത്ത് മുള്‍ചെടികളും കൂവളവും പുല്ലുകളും വളര്‍ന്ന് കാടുപിടിച്ചിട്ടുണ്ട്..

ക്ഷേത്രത്തിലേയ്ക്ക് കടക്കുന്ന വാതില്‍ക്കലെത്തിയപ്പോള്‍ വിക്രമേട്ടന്‍ നിന്നു..

'' ദേ..ഈ കഴയിലൂടെയാണ് ഉള്ളിലേയ്ക്ക് കടക്കുന്നത്..''

ഒരാള്‍ക്ക് മാത്രം കടക്കാന്‍ പറ്റാവുന്നത്ര വീതി കുറഞ്ഞ കഴയാണ്.. കഴയുടെ കനമുള്ള മരകട്ട്ളപ്പടി ദ്രവിച്ച് നശിച്ചിരിക്കുന്നു..

വിക്രമേട്ടന്‍ എന്റെ കൈപിടിച്ചുകൊണ്ട് വാതിലിനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍

ഞാന്‍ പറഞ്ഞു ,

'' വിക്രമേട്ടാ.... മതിലിനകത്തേയ്ക്ക് കടക്കേണ്ടാ.. ഇവിടെ നിന്ന് കണ്ടാല്‍ മതി..''

💬 Comments

View all comments