0%

Chapter Title : മത്തായിയുടെ മാന്ത്രിക മുട്ടയും ആലീസിന്റെ കൂഴച്ചക്കയും [Bency]

Author : bency007 Read All Parts 1.7K

കൂടി ഉണ്ട് അത് വഴിയേ മനസിലാവും.

മത്തായിയുടെ അടക്കം കഴിഞ്ഞ് രണ്ട് ദിവസം ആയി ആ വലിയ പറമ്പിന് നടുവിലെ വീട്ടില് നല്ല നിശബ്ദത മാത്രം ആയിരുന്നു. ആ നിശബ്ദതയിൽ ആർക്കും കാണാൻ കഴിയാതെ എന്നാൽ എല്ലാവരെയും കണ്ടുകൊണ്ട് മത്തായിയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നു. ഒരു കാവിക്കൈലിയും മൂന്നാല് ബട്ടൻ തുറന്നിട്ട മുഷിഞ്ഞ ഷർട്ടും വായിൽ നിറയെ മുറുക്കാനും ചവച്ചു കൊണ്ട് കുമാർ കയറി വരുന്നത് പരേതനായ മാത്തായി കണ്ടു.
കുമാർ നന്ദി ഉള്ളവൻ ആണെന്നും താൻ മരിച്ചിട്ടു തന്റെ കുടുംബത്തിന് കാവൽ ആയി അവൻ ഉണ്ടല്ലോ എന്നും ഓർത്തു മത്തായിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.
കുമാർ കയറി വരുമ്പോഴേക്കും അതാ ആനിയും കെട്ടിയോൻ സിജോയും ബാഗും തൂക്കി ഇറങ്ങുന്നു. അവർ പോകാൻ ഉള്ള ഒരുക്കം ആണെന്ന് മത്തായിക്ക് മനസിലായി
"അല്ല നിങ്ങളങ്ങ് പോവാണോ. പോയാ പിന്നെ ഇവിടെ ആരാ.."
കുമാർ ചോദിച്ചു
ആനി അത് കേട്ട ഭാവം മടിക്കാതെ ബാഗുമായി കാറിലേക്ക് കയറി.
"പോട്ടെന്നേ കുറച്ചു ദിവസം ആയില്ലേ അവിടുത്തെ കാര്യങ്ങൾ എല്ലാം മുടങ്ങി കിടക്കുവാ "
എന്ന് പറഞ്ഞു സിജോ കുമാറിനെയും ആലീസിനെയും പിള്ളാരെയും നോക്കി
"പോയേച്ചും വാ "
എന്ന് പതിഞ്ഞ സ്വരത്തിൽ ആലീസ് പറഞ്ഞു
തലയാട്ടി കൊണ്ട് സിജോ കാറിൽ കയറി.
"ആലീസമ്മാമ്മ ഒന്നും കഴിച്ചില്ലാരുന്നോ മുഖം ഒക്കെ വാടി ഇരിക്കുന്നല്ലോ "
അവർ പോയ പിറകെ കുമാർ ചോദിച്ചു
ആലീസ് ഒന്നും പറഞ്ഞില്ല
ജോമോൾ ആകാത്തേക്ക് കയറി പോയി
അപ്പൊ വരാന്തയിൽ കുമാറും ജോബിമോനും ആലീസും മാത്രമായി
"ഹാ

💬 Comments

View all comments