0%

Chapter Title : മൗനം [രേഖ]

Author : രേഖ Read All Parts 330

കിരീടം വെച്ച രാജാവാണെന്നും പറയാം .കോശി സാറിനെക്കുറിച്ചു നിങ്ങൾക്കും അറിയാവുന്നതല്ലേ ... അതുകൊണ്ടു ഞാൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ അദ്ദേഹത്തിന് ഒറ്റമകളാണ് ഉള്ളത്. അവളാണെങ്കിൽ അമേരിക്കയിൽ ഡോക്ടറും . അവൾക്കൊപ്പം അവിടെയുള്ള ഒരു വിദേശ മലയാളിയെയും കെട്ടി അവിടെ ജീവിതം സുഖകരമായി പോകുന്നു അവർക്കു ഒരാൺകുഞ്ഞുണ്ട് , കുഞ്ഞിനെ കാണാനും മകളെയും മരുമകനെയും കാണാൻ സമയമില്ലാത്ത സമയത്തു ഒരു വിദേശ പര്യടനം അദ്ദേഹം നടത്തും ,ആ ദിവസങ്ങളിലാണ് എനിക്ക് അവധി തരുന്നത് ,അവിടെ പോയാൽ അദ്ദേഹം പിന്നെ ഒന്ന് രണ്ടാഴ്ചക്കു തിരിച്ചു വരില്ല .. ഞാനും കമ്പനികാര്യങ്ങൾ എല്ലാം മാറ്റിവെച്ചു എൻ്റെയും എൻ്റെ ഭർത്താവിൻ്റെ യും മകളുടെയും എല്ലാ കാര്യങ്ങളുമായി ഒരു പൂർണ്ണ കുടുംബിനിയാകുന്നത് ഈ സമയത്താണ് ഞാൻ വേദ , പിന്നെ ഞാൻ ചാർട്ടേഡ് അക്കൗണ്ടൻറ് ശ്യാം ഗോപൻ്റെ ഭാര്യയാണ് . ശ്യാം വർക്കുചെയ്യുന്നതാകട്ടെ ഞാൻ വർക്ക് ചെയുന്ന കമ്പനിയുടെ ആകെയുള്ള ശത്രു-കമ്പനിയുടെ മുതലാളി മൂസാജിയുടെ "കണക്കു സൂക്ഷിപ്പുകാരൻ" എന്ന് പറഞ്ഞാൽ ചെറുതായിപോകും , ആ കമ്പനിയിലെ ഫിനാൻസ് ഡയറക്ടർ ആണ് എൻ്റെ ഈ ശ്യാം .മൂസാജി ഒരു കോഴിയാണ് ഒരു പെണ്ണിനേയും വെറുതെ വിടില്ല അയാളുടെ ഒപ്പം നടന്നിട്ടാണെന്നു തോന്നുന്നു ശ്യാമും കാണാൻ ഭംഗിയുള്ള ഒരു പെണ്ണിനേയും ഇപ്പോൾ വെറുതെ വിടുന്നില്ല പക്ഷെ ഞാൻ അറിഞ്ഞിട്ടും അതിനെ എതിർക്കാത്തത് എനിക്ക് ശ്യമിനോട് താല്പര്യമില്ലാത്തതുകൊണ്ടല്ല . മറിച് അയാൾ ആഗ്രഹിക്കുന്ന തരത്തിൽ അയാളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയാത്തതുകൊണ്ടുമാത്രമാണ്. എൻ്റെ മാത്രം തെറ്റാണല്ലോ ശ്യാം ആസ്വദിക്കുന്നതരത്തിൽ ശ്യാമിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് അതുകൊണ്ടു ശ്യാമിനെ തടയാൻ എനിക്കെന്തു യോഗ്യതയാണുള്ളത് ?

💬 Comments

View all comments