Chapter Title : മൗനം [രേഖ]
പിന്നെ.ശ്യാം അതിനു ശ്രമിക്കുമ്പോൾ അതിലൂടെ ഒരു സന്തോഷം നുകരാനൊന്നും എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ ഞാൻ മനസില്ലാമനസോടെയാണ് പലപ്പോഴും ശ്യാമിൻ്റെ ഇംഗിതത്തിനു ഞാൻ വഴങ്ങിക്കൊടുക്കുന്നതു . അതുകൊണ്ടുതന്നെ കിടപ്പറയിൽ ചിലപ്പോൾ എനിക്കുതന്നെ എന്നോട് പുച്ഛംതോന്നാറുണ്ടു . പലപ്പോഴും അതിനെച്ചൊല്ലി എന്നെ ശ്യാം കളിയാക്കുമ്പോൾ എനിക്ക് ആദ്യം നന്നായി വേദനതോന്നിയിരുന്നു ഇതുമാത്രമല്ലല്ലോ ജീവിതം എന്ന് ചോദിച്ചാൽ പറയും ഇതുംകൂടിയല്ലേ ജീവിതം എന്ന് . ശ്യാമിൻ്റെ കളിയാക്കൽ കൂടിയപ്പോൾ ഞാൻ ആ കരയാനുള്ള ആ സമയത്തിനു അവധിനൽകികൊണ്ട് ഞാൻ മറ്റു എന്തിലെങ്കിലും എൻഗേജ്‌ഡ് ആകാം എന്ന് കരുതി, ഇല്ലെങ്കിൽ കരയാൻ മാത്രമാകും എൻ്റെ ജന്മം. പേപ്പർ പരസ്യം കണ്ടു റിസെപ്ഷനിസ്റ് ആകാൻ പോയതാണ് . മാസ്റ്റർ ഡിഗ്രി ഇംഗ്ലീഷിൽ ഉള്ളതിനാലും കാണാൻ അത്യാവശ്യം തെറ്റില്ലാത്തതിനാലും അതിനേക്കാളുപരി എൻ്റെ സമയഗുണംകൊണ്ടു എനിക്ക് കിട്ടിയ ജോലിയാണ് കോശി സാറിൻ്റെ PA എന്നത് ഞങ്ങൾക്ക് ഒരു മകളുണ്ട് അവളെ ഇപ്പോൾ ബോഡിങ്ങിൽ നിർത്തി പഠിപ്പിക്കുകയാണ് , ഞങ്ങൾ രണ്ടുപേരും വർക്കിനുപോയി തിരിച്ചെത്തുവാൻ നേരമെടുക്കുന്നതിനാൽ മകളെ വീട്ടിൽ ഒറ്റക്കിരുത്താൻ പേടിച്ചിട്ടാണ് ഞങ്ങൾ അവളെ ബോഡിങ്ങിലേക്ക് വിട്ടത് ,ഈ പേടി എന്നതുകൊണ്ടുമാത്രമാണ് ഇഷ്ടമില്ലാഞ്ഞിട്ടുപോലും അവളെ ബോഡിങ്ങിൽ നിർത്താൻ തീരുമാനിച്ചത് ജോലി കിട്ടിയത് എന്ന് പറയുന്നത് തന്നെ വളരെ ഭാഗ്യമാണ് കരണമെന്താണെന്നോ ????
ഒരു ഇന്റർവ്യൂ കഴിഞ്ഞു ഞാൻ സെലെക്ടഡ് ആണെന്ന് പറഞ്ഞു . നാളെ കാലത്തുവിളിക്കാം, എന്നിട്ടു ഭാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞാണ് എന്നെ വിട്ടത് , പോകാനായി ഞാൻ ഓഫീസിൽനിന്നും ഇറങ്ങിയതും എന്നെ വീണ്ടും ഫോൺ വിളിച്ചു. കുറച്ചു കാര്യംകൂടിയുണ്ട് ചോദിക്കാൻ എന്നുപറഞ്ഞു
💬 Comments
View all comments