Chapter Title : മൗനം [രേഖ]
സാർ പോലും നന്നായിരിക്കുന്നു എന്ന് പറഞ്ഞു, അത് എനിക്ക് കിട്ടിയ ഒരു ബഹുമതിയാണ് ഞങ്ങൾ അവിടെ എത്തിയതും അടുത്തുതന്നെയുള്ള രണ്ടുമുറികളിലായി ഞങൾ മുറികളെടുത്തു പിറ്റേ ദിവസം തന്നെ മീറ്റിംഗ് കഴിഞ്ഞു , എല്ലാംകൊണ്ടും ഞങൾ ഉദ്ദേശിച്ചിതിനെക്കാൾ വളരെ വേഗത്തിൽ കാര്യങ്ങൾ തീരുമാനമായി അതുകൊണ്ടുതന്നെ നല്ലൊരു പ്രോഫിറ്റ് കമ്പിനിക്ക് കിട്ടുമെന്നുറപ്പായി ,ഞങൾ വരുമ്പോൾ കരുതിയിരുന്നത് ഒരു വീക്ക് എങ്കിലുമാകും അതുകൊണ്ടുതന്നെ ഈ വരുന്ന സൺഡേ ഞങ്ങൾ റിട്ടേൺ എടുത്തിരുന്നത് പക്ഷെ ഞങളുടെ പ്രതീക്ഷ തെറ്റിച്ചു എല്ലാം ശുഭമായി നടന്നതിനാൽ ഇനിയും 4 ഡേയ്സ് ഇവിടെ നിൽക്കേണ്ടിവരും . ഞാനും സാറും കൂടി ആദ്യമായി അവിടെ ഒന്ന് പുറത്തുപോകാം എന്ന് കരുതി അങ്ങിനെ ഞങൾ രണ്ടുപേരുംകൂടി ആ മനോഹര നഗരത്തിൽ നടന്നു അതി മനോഹരമായ കാഴ്ചകളും പലതും എൻ്റെ കണ്ണിൽ പുതിയ അനുഭവങ്ങളായിരുന്നു അങ്ങിനെ ഞങ്ങൾ പരസ്പരം ഞങളുടെ പേഴ്സണൽ കാര്യങ്ങൾ ചർച്ചയായപ്പോൾ ഞാൻ ആറുവർഷത്തിനിടയിലെ ആദ്യമായി ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു ഇത്രയും മകളെ സ്നേഹിക്കുന്ന ഒരു അച്ഛനാണ് സർ ,പക്ഷെ ഒരിക്കൽപോലും ഭാര്യയെ കുറിച്ച് എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല അതെന്താണ് കോശി സാർ :ഭാര്യ എന്ന പദത്തിന് പല അർത്ഥങ്ങളുണ്ട് ആ അർഥങ്ങൾ എല്ലാം പൂർണമാകണമെങ്കിൽ അവളുടെ മനസ്സിൽ ഭർത്താവായി ഞാനും അതുപോലെ എൻ്റെ മനസ്സിൽ അവളും ഉണ്ടാകാത്ത നിമിഷത്തിൽ എത്ര വര്ഷം ഒരുമിച്ചു കഴിഞ്ഞാലും അവർ വഴിപോക്കർ മാത്രമാണ് അങ്ങിനെയുള്ള വഴിപോക്കർക് എൻ്റെ ജീവിതത്തിൽ സ്ഥാനമില്ല അപ്പോൾ സാർ പറഞ്ഞുവരുന്നത് കോശി സാർ : അതിനെക്കുറിച്ച് ഇനി ഒന്നും പറയാനില്ല പിന്നെ അതിനെക്കുറിച്ച് ചോദിക്കാൻ ഞാനും ആഗ്രഹിച്ചില്ല
💬 Comments
View all comments