മൗനങ്ങൾ പാടുമ്പോൾ [ഗാബോ]
📝 Ongoing
👁 129999 views ❤ 178 likes 💬 32 comments
മൗനങ്ങൾ പാടുമ്പോൾ
Maunangal Paadumbol | Author : GaBo
പ്രണയമോ വിരഹമോ ഒന്നും ഈ സൈറ്റിലെ ഒരു സാധാരണ വായനക്കാരനായ ഞാൻ തിരിഞ്ഞുനോക്കാറില്ല. പക്ഷേ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കഥയൊരിക്കൽ വോഡ്ക്കയുടെ മിനുസത്തോടൊപ്പം പറഞ്ഞുകേൾപ്പിച്ചപ്പോൾ എന്തോ നിങ്ങളുമായി പങ്കുവെച്ചാലോ എന്നൊരു തോന്നൽ. ആ തീവ്രതയുടെ ഒരംശം പോലും നിങ്ങളിലേക്ക് പകരാനാവില്ല എന്നറിയാമെങ്കിലും! ഒപ്പം പടരുന്ന കൊറോണയുടെ വിപത്തിനെ ചെറുക്കാൻ എല്ലാ കൂട്ടുകാരും ആരോഗ്യ നിർദ്ദേശങ്ങൾ പരിപാലിക്കുമല്ലോ.
കേശവൻ പടിപ്പുരയിലേക്ക് കയറി നിന്നു. അമ്മേ ഇങ്ങോട്ട് കേറിക്കേ. അവൻ ദേവകിയമ്മയെ വലിച്ചകത്തു കയറ്റി. പെട്ടെന്ന് മഴ കനത്തു. വെളിയിൽ ഒന്നും കാണാൻ പാടില്ല, അത്രയ്ക്ക് കോരിച്ചൊരിയുന്ന മഴയായിരുന്നു. കേശവനും അമ്മയും പാതി നനഞ്ഞിരുന്നു. കാറ്റുവീശിയടിച്ചപ്പോൾ രണ്ടുപേരും വിറച്ചു.
വെളിയിലേക്കു നോക്കി അവനൊരു ബീഡി കത്തിച്ചു. അമ്മയുടെ മുഖത്തേക്ക് പുക പാറാതെ വശത്തേക്കൂതി. പെട്ടെന്ന് അമ്മയവനെ വശത്തേക്ക് തള്ളി. എന്താമ്മേ? അവൻ പ്രതിഷേധിച്ചുകൊണ്ടു തിരിഞ്ഞപ്പോൾ അമ്മയതാ ഒരു പെണ്ണിന്റെ തല സാരിത്തലപ്പെടുത്ത് തോർത്തുന്നു. ശ്ശെടാ ഇവളെവിടെനിന്നും പൊട്ടിമുളച്ചു? അവളുടെ പാവാടയും ബ്ലൗസുമെല്ലാം നനഞ്ഞു കുതിർന്ന് മേലൊട്ടിപ്പിടിച്ചിരുന്നു. കേശവൻ അധികം തുറിച്ചുനോക്കാനൊന്നും പോയില്ല. ഒരു ഇടതു തീവ്രവാദിയ്ക്ക് വേറെന്തൊക്കെ ലക്ഷ്യങ്ങളുണ്ട്! അന്നു കാണണ്ട സഖാക്കളേയു
തീര്‍ച്ചയായും ഇതിന്‍റെ എഴുത്തുകാരന്‍ നല്ല വായനയുള്ള, ലോക പരിചയമുള്ള,എഴുത്തില്‍ അഗീകരിക്കപ്പെട്ടയാളുമാണ്...
എന്തൊരു ഫീല്‍!
ഏതൊക്കെ രൂപകങ്ങളാണ് താങ്കള്‍ കഥയിലേക്ക് കൊണ്ടുവന്നത്.
നമിച്ചു...