Chapter Title : മൗനങ്ങൾ പാടുമ്പോൾ [ഗാബോ]
ശക്തി നൽകി.
നീ ഇവിടെയുണ്ട് എന്റെ സാറ. അവൻ നെഞ്ചിൽ തൊട്ടുകാണിച്ചു. നിനക്കറിയാമല്ലോ. എന്റെ ജീവിതത്തിൽ ഇതിനൊന്നും സ്ഥാനമില്ല സാറ. എന്നാലും നിനക്കതൊന്നും ഒരു വിഷയമേ അല്ലല്ലോടീ പെണ്ണേ. നീയെന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി കസേര വലിച്ചിട്ടിരിപ്പാണ്. ഞാനെന്തു ചെയ്യുമെന്റെ പെണ്ണേ! അവന്റെ കൺഫ്യൂഷൻ കണ്ണുകളിൽ കാണാമായിരുന്നു.
അവൾ അമർത്തിച്ചിരിച്ചു. എന്റെ മാതാവേ! മോളിലേക്ക് നോക്കിയവൾ കുരിശു വരച്ചു.
എന്റെ പൊന്നേ! നീ എന്തേലും റൊമാന്റിക് ആയിട്ടു പറഞ്ഞല്ലോ. അവളുടെ വിരലുകൾ അവന്റെ ഉറച്ച നെഞ്ചിലൊന്നു പരതി. ഞാനിവിടെയുണ്ടല്ലോ. എന്റെ കേശവേട്ടാ! ഈ പെണ്ണിനതു മതി. ഇനിയൊന്നും കേൾക്കണ്ടെനിക്ക്! അവളുടെ വലിയ കണ്ണുകൾ പിന്നെയും നിറഞ്ഞു.
എന്നാലവളുടെ മനസ്സിന്റെ സംഗീതം വേറൊന്നായിരുന്നു. നീയില്ലായ്മ എന്നത് എന്നിലെ പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്. എന്നിലെ ഉന്മത്തമായ ലഹരിയായ് നീ മാറിയിരിക്കുന്നു, നിന്നോടുള്ള പ്രണയം ഭ്രാന്തമായ ഒരു വിഷക്കൂട്ടാണെങ്കിൽ, ഈ ജന്മം മുഴുവൻ ആ സോമരസം നുണയാൻ വെമ്പുന്ന എന്റെ ചുണ്ടുകളിലെ ദാഹമായി നീ മാറുമോ...
കേശവന്റെ ഹൃദയം ശക്തമായി മിടിച്ചു. മുന്നിലിരിക്കുന്ന പെണ്ണാണ് ഈ ലോകത്തിലെ എറ്റവും സുന്ദരിയായവൾ. അവളോടൊപ്പം ജീവിതം മുഴുവനും നടന്നു തീർക്കാൻ അവന്റെ ഹൃദയം കൊതിച്ചു. എങ്കിലും ഒരു പോരാളിയുടെ ജന്മം അവനെ ഭൂമിയിലേക്ക് വലിച്ചു.
സാറ. എന്റെ മോളൂ. അവന്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് അവളുടെ വിരലുകൾ ഞെരിച്ചു. എന്റെ വഴി നേരത്തേ വെട്ടിത്തെളിച്ചതാണ്. ഈ വരുന്ന തിങ്കളാഴ്ച ഞാനിവിടം വിടും. പിന്നെ നമ്മളു തമ്മിൽ കണ്ടെന്നു വരില്ലെന്റെ.. എന്റെ.. എന്റെ ജീവനാണ് നീ, കാന്താരീ. അവന്റെ സ്വരമിടറി.
അവളുടെ മനസ്സിടിഞ്ഞു. കാൽക്കീഴിലെ ഭൂമിയൊലിച്ചുപോവുന്നപോലെ തോന്നി. ഒരു ജന്മാന്തരത്തിനപ്പുറം അവൾക്ക് ശബ്ദം വീണ്ടുകിട്ടി.
കേശവേട്ടാ. മറ്റന്നാൾ ശനിയാഴ്ചയല്ലേ. അമ്മയ്ക്ക് ഓഫീസില്ലേ.
ഉം. ഒൻപതുമണിക്കമ്മ പോവും. കേശവൻ പറഞ്ഞു.
എനിക്ക് കേശവേട്ടന്റെയൊപ്പം ഇത്തിരി സമയം വേണം. ഈ പാവത്തിന്റെ അപേക്ഷ കേൾക്കില്ലേ? പറ്റില്ലെന്നു പറയല്ലേ! അവനൊരു തേങ്ങൽ കേട്ടു. ചൂടുള്ള കണ്ണീർത്തുള്ളികൾ അവന്റെ കൈകൾ പൊള്ളിച്ചു. ഉം.. അവൻ മൂളി.
തിരികെ പോകും വഴി സാറയുടെ മൗനത്തിന്റെ ചിതൽപ്പുറ്റ് ഷെർലി മുറിച്ചില്ല. കൂട്ടുകാരിയെ അവളുടെ ലോകത്തിൽ വിഹരിക്കാൻ വിട്ടു.
എന്നത്തേയും
💬 Comments
View all comments