0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 6047

എന്നെ ചോദ്യം ചെയ്തതല്ല… എന്റെ ഉള്ളിലേക്ക് നോക്കി ഒരു സത്യത്തെ തേടിയതുപോലെ ആയിരുന്നു അവളുടെ ശബ്ദം... കുറ്റപ്പെടുത്തലോ അസഹിഷ്ണുതയോ ഒന്നും അതിൽ ഉണ്ടായിരുന്നില്ല… വെറും മനസ്സിലാക്കാനുള്ള ഒരു ശ്രമം മാത്രം…

എനിക്ക് അറിയേണ്ടതെല്ലാം ഞാൻ ഇന്നലെ അവളോട് ചോദിച്ചിരുന്നു… അവൾ മറച്ചു വെക്കാൻ ശ്രമിച്ച സത്യങ്ങൾ പോലും ഞാൻ അവളെ കൊണ്ട് പറയിപ്പിച്ചിരുന്നു,, ഇന്ന് അവളുടെ ഊഴമായിരുന്നു … അവളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു….

ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു. ഉള്ളിലെ ഭയങ്ങളും കുറ്റബോധവും ഒരുമിച്ച് നെഞ്ചിൽ ഭാരമായി അടിഞ്ഞുകൂടുന്നതുപോലെ തോന്നി… പിന്നെ ഞാൻ ശാന്തമായി പറഞ്ഞു…

“ശരിയാണ്… നിന്നെ മറ്റൊരാളോടൊപ്പം കാണണമെന്ന് എനിക്ക് ഒരിക്കൽ അതിയായ ആഗ്രഹമുണ്ടായിരുന്നു… . പക്ഷേ അത് യാഥാർത്ഥ്യമായി തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്… അത് എന്റെ വെറും ഒരു ഫാന്റസി മാത്രമായിരുന്നു എന്നത്…

എന്റെ ശബ്ദം അൽപം വിറച്ചു…

“നീ മറ്റൊരാളെ മനസ്സുകൊണ്ട് സ്നേഹിക്കുന്നത്… അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല… നിന്നെ എനിക്ക് പതിയെ നഷ്ടപ്പെടുകയാണോ എന്ന ഭയം എന്നെ ഓരോ നിമിഷവും വേട്ടയാടി… “

ഞാൻ അത്രയും പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു… വെറുതെയെങ്കിലും “നമുക്ക് ഇതൊക്കെ ഇവിടെവച്ച് അവസാനിപ്പിക്കാം എന്ന് അവൾ പറയും എന്നൊരു നിസ്സഹായമായ പ്രതീക്ഷ…” പക്ഷേ അവൾ അങ്ങനെ പറഞ്ഞില്ല…

അവൾ പതുക്കെ മുഖം ഉയർത്തി എന്റെ കവിളിൽ സ്നേഹത്തോടെ ഒരു മുത്തം നൽകി…

പിന്നെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ മൃദുവായ ശബ്ദത്തിൽ പറഞ്ഞു… “നിങ്ങൾ പേടിക്കേണ്ട… ഏത് സാഹചര്യം വന്നാലും… ഏത് കാരണത്താലായാലും… നിങ്ങളെക്കാൾ കൂടുതൽ ഞാൻ ഒരാളെയും സ്നേഹിക്കില്ല…”

അവളുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ ഒരേസമയം ആശ്വാസവും വേദനയും വിതറി. അവൾ പറഞ്ഞത് ഞാൻ വിശ്വസിക്കാൻ ആഗ്രഹിച്ചു… പക്ഷേ അവളെ നഷ്ടപ്പെടുമെന്ന ഭയം അപ്പോഴും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നിശബ്ദമായി ജീവിച്ചുകൊണ്ടിരുന്നു…

ഷബീന വീണ്ടും പതുക്കെ അടുത്ത ചോദ്യം ചോദിച്ചു…

“ഇന്നലെ നിങ്ങൾ ചില നിബന്ധനകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നല്ലോ… പക്ഷേ ഇന്ന് അതും വേണ്ടെന്ന് വെച്ചു… അതെന്തേ…?”

💬 Comments

View all comments