മൗനരാഗം 1 [sahyan]
📝 Ongoing
👁 92658 views ❤ 605 likes 💬 46 comments
മൗനരാഗം 1
Maunaraagam | Author : Sahyan
“ഹിരനെ ആ ബാനർ കൊറച്ചൂടി മുകളിലേക്ക് വലിച്ചു പിടിച്ചേ...... നിന്റെ ഭാഗത്തു അല്പം ചരിഞ്ഞ നില്കുന്നെ “...
"ഡാ കോപ്പേ എന്റെ കൈ ഇത്ര പൊങ്ങുകയുളൂ... അടിയിൽ നിന്ന് ഡയലോഗ് അടിക്കലെ "
“ഒരു പണി ഏറ്റെടുത്താൽ അത് നല്ലരീതിയിൽ ചെയ്യണ്ട മോനെ ഹിരാ”......
“ഞാൻ പണിയെടുക്കുന്നിലെ മോനെ ചെയർമാനെ”............
‘ഓ തമ്പുരാന്‍... നീ ആ ടോണിനെ കണ്ടോ അവൻ ഇതിവിടെ പോയേക്ക…….. നീ ഒന്ന് വിളിച്ചുനോക്കിയേ’’
‘’ഡാ തെണ്ടി എനിക്കു പത്തു കൈ ഒന്നും ഇല്ല നീ വെറുതെ നിൽക്കല്ലേ നീ വിളക്ക് അല്ലേൽ വേണ്ട ദേണ്ടേ വാമി വരുന്നു അവളോട് ചോയ്ക്ക്’’
‘’എടി എവിടെടി നിന്റെ കണവൻ ഇവിടെ കൊറേ നേരായി ഞങ്ങള്‍ പോസ്റ്റായി നില്ക്കുനെ ‘’
“എന്റെ അച്ചു ഒന്നടങ്ങു.. അവൻ വരുന്നുണ്ട് നീ അല്ലെ അവനോട് കയർ എടുത്തുകൊണ്ടുവരാൻ പറഞ്ഞേ”
“ആ ദേ ആള് എത്തിയല്ലോ ഇപ്പോ സമ്മതനായല്ലോ”
അപ്പോഴാണ് കയർ കൊണ്ട് ടോണി വരുന്നേ..
“എന്റെ പൊന്നളിയ കയറു കിട്ടിയില്ല അത് വാങ്ങാൻ പോയതാണ് ഇതിപ്പോ ശരിയാക്കാം സമാധാനപ്പെടു “
എന്താ ഇവിടെ നടക്കുന്നത് എന്നല്ലേ നിങ്ങടെ മനസ്സിൽ ഞാൻ പറഞ്ഞുതരാം അതിനു മുൻപ് ഞാൻ ആരാണെന്ന പറയണ്ടേ എന്റെ പേര് ആദം ജോൺ സാമുവേൽ സ്നേഹമുള്ളൊരു അച്ചൂന്ന് വിളിക്കും ഇന്ന് എന്റെ കോളേജിലെ ഫ്രഷേഴ്‌സ് ഡേ ആണ് അതിന്റെ കാര്യങ്ങൾ മൊത്തം എന്റെ തലയിലാ കാരണം ഞാൻ ആണ് ചെയര്‍മാന്‍ അതോണ്ട് രാവിലെ തൊട്ടുള്ള പണിയാണ് ഞാൻ മാത്രം അല്ല
💬 Comments
View all comments