Chapter Title : മൗനരാഗം 2 [sahyan]
"ആ അകത്തിരുപ്പുണ്ട് നിന്റെ അമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട് ഇന്ന് കോളേജിൽ ഫസ്റ്റ് ഡേ ആയിരുന്നില്ലേ അതിന്റെ എന്തോ "
"ഓ നമ്മുക്കും ഉണ്ടായിരുന്നു അതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ലെ "
"ഡാ കുരുത്തം കെട്ടവനെ..നീ എത്ര മാസം കഴിഞ്ഞിട്ടു വീട്ടിലേക്കു വരുന്നതെന്ന് അറിയോ
അല്ലേലും നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് എന്താ ഇത്ര നിർബന്ധം??????"
അമ്മായി എന്റെ ചെവി പിടിച്ച തിരിച്ചു കൊണ്ട് ചോദിച്ചു..
"ഹോസ്റ്റലിൽ നിന്നും പഠിച്ചാൽ അല്ലേ കോളേജ് ശരിക്കും ആസ്വദിക്കാൻ പറ്റുള്ളു എന്റെ സുന്ദരിക്കുട്ടി ഞാൻ അമ്മായിടെ മൂക്കിൽ പിടിച്ചു വലിച്ചു "
"ഡാ വേണ്ട വേണ്ട ഞാനും കോളേജിൽ ഒക്കെ പോയിട്ടുള്ളതാ ഹോസ്റ്റലിൽ നിന്ന് വല്ല കുരുത്തക്കേട് പഠിച്ചു ഇങ്ങോട്ടു വന്നിട്ടുണ്ടെകിൽ ദീപുന് മാത്രല്ല എനിക്കും അത്യാവശ്യം തല്ല് ഒക്കെ അറിയാം ചെക്കാ "
"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ വസുന്ധര ദേവി എന്നോട് പൊറുക്കണം…."
ഹ ഹ വാടാ ചെക്കാ ചായ കുടിക്കാം...
കുറെ കാലം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പോലെ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു… ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ ഞാൻ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല വന്നാലും ഞാനും ദീപുവും എപ്പോഴും അടിയാവും എന്നെ കണ്ടാലേ അവൾ കടിച്ചു കീറാൻ വരും ന്താണെന്നു അറിയില്ല
എന്നാലും അവൾ എന്തിനാ എന്റെ കോളേജിൽ പഠിക്കാൻ വന്നത് ആ ഒരു സംശയം ഞാൻ അമ്മായിയോട് തന്നെ ചോദിച്ചു
"അല്ല അമ്മുസേ ദീപുവിനെ ന്തിനാ എന്റെ കോളേജിൽ ചേർത്തേ…. പുറത്ത് പോയി പഠിക്കണം എന്നായിരുന്നിലെ അവളുടെ ആഗ്രഹം..? "
💬 Comments
View all comments