Chapter Title : മൗനരാഗം 2 [sahyan]
"ഓ.. അതോ... ഞാൻ അല്ല നിന്റെ അമ്മയാണ് അതിന്റെ ഉത്തരവാദി.. അവളുടെ സ്വഭാവം വെച്ച് വേറെ എവിടേക്കെങ്കിലും വിട്ടാൽ ന്താ ഉണ്ടാവാന് പറയാൻ പറ്റില്ലല്ലോ ബാംഗ്ലൂർ തന്നെ മൂന്നു കൊല്ലം പഠിച്ചിട്ട് എന്തൊക്കെ പുകിലായിരുന്നെന്ന് നിനക്ക് നല്ല പോലെ അറിയാലോ... അതുകൊണ്ട് നിന്റെ കോളേജ് മതിയെന്നു പറഞ്ഞു പിന്നെ നിന്റെ ഒരു ശ്രദ്ധ ഉണ്ടാകുമല്ലോ അവളുടെ മേലിൽ അതും ഒരു കാര്യം..? "
"ആ ബെസ്റ്റ് ഇപ്പൊ ഞാൻ ആണ് പെട്ടത് ഫസ്റ്റ് ഡേ തന്നെ വന്നു എന്റെ ഉള്ള ഇമേജ് കളഞ്ഞു ഇനിയിപ്പോ ഇ ഒരു കൊല്ലം ഞാൻ എങ്ങനെ അവളെ സഹിക്കും അതും കൂടി ഒന്ന് പറഞ്ഞു താ അമ്മുസേ…"
"ഒന്ന് പോടാ അവളെ ഇങ്ങനെ പേടിക്കണോ നീ ഒന്നും ഇല്ലേലും നിന്റെ ആകെ ഉള്ള ഒരു മുറപ്പെണ്ണ് അല്ലേ അവൾ…"
"അയ്യോ വേണ്ടായേ അതിലും ബേധം ട്രെയിനിനു തല വെയ്ക്കുന്നതാ..""
അതും പറഞ്ഞു ചിരിച്ചു ഞങ്ങൾ അകത്തേക്കു കടന്നപ്പോഴേ കണ്ടു രാവിലെ മുതൽ തല്ല് ഉണ്ടാക്കിയതിന്റെ ക്ഷീണം മാറാന്നെന്നവണം അമ്മയുണ്ടാക്കിയ സ്പെഷ്യൽ സാധനങ്ങൾ കുത്തി കേറ്റുന്ന അവളെയും ശ്വാസം വിടാൻ പോലും ടൈം കൊടുക്കാതെ അവളെ തീറ്റിക്കുന്ന എന്റെ സ്വന്തം അമ്മയെയും.. ""
""അച്ചു വാ കൈ കഴുകി വാ കഴിക്കാൻ എടുക്കാം അമ്മ പറഞ്ഞു ""
ദീപു അതു കേട്ടു എന്നെ ഒന്ന് തലയുയർത്തി നോക്കിയെങ്കിലും വീണ്ടും ഫുഡിങ് തുടര്‍ന്നു
അവളുടെ മുഖത്തു ഒരു പുച്ഛഭാവം വിരിഞ്ഞോ .. ഏയ് തോന്നിയതാവും…
ഞാൻ കൈ കഴുകി വന്നു ഇരുന്നപ്പോൾ അമ്മ 4പത്തിരി
💬 Comments
View all comments