Chapter Title : മൗനരാഗം 2 [sahyan]
"ഡാ ഹിരൻ എവിടെ പോയി…? ഞാൻ നിരഞ്ജനോട് ചോദിച്ചു...അപ്പോഴും ഞാൻ വേദ യെ മൈൻഡ് ചെയുനുണ്ടായിരുന്നില്ല…
"അവൻ ഇപ്പൊ തന്നെ പുറത്തേക്ക് പോയതേ ഉള്ളോ…" അവൻ എനിക്ക് മറുപടി തന്നിട്ട് ഫോണിൽ ആർക്കോ മെസ്സേജ് അയച്ചോണ്ടിരുന്നു….
അപ്പോഴേക്കും അച്ചു.. എന്ന് പറഞ്ഞൊരു വിളി എന്റെ സൈഡിൽ നിന്നും വന്നു…കേട്ടിട്ടും ഞാൻ കേൾക്കാത്ത പോലെ ഇരുന്നു…
അച്ചു.. സോ…. അവൾ പറഞ്ഞു മുഴുവൻ ആകുമ്പോഴേക്കും…
"അച്ചു അവിടെ ദേ ഗ്രൗണ്ടിൽ...." ഹിരൺ ഓടിക്കിതച്ചുകൊണ്ട് വന്നു പറഞ്ഞു
ഗ്രൗണ്ടിൽ എന്താ.....??
"എടാ ആ എബി കുറച്ചാൾക്കാരായി ദീപികയെ തടഞ്ഞുവെച്ചിരിക്കുകയാ....""
"അവന്മാർക്ക് കിട്ടിയതൊന്നും പോരെ…" ഞാനതും പറഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് ഓടി എന്റെ പിന്നാലെ അവരും വരുന്നുണ്ടായിരുന്നു...
ഗ്രൗണ്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്നിലെ പ്രാന്തനെ ഉണർത്തുന്നതായിരുന്നു..
ദീപുന്റെ കൈയിൽ കയറി പിടിച്ചു തർക്കിക്കുന്ന എബിൻ അവൾ അവന്റെ കോളറിൽ കയറിപ്പിടിച്ചു അവനെ എതിർക്കുന്നുണ്ട്.. അവർക്കു ചുറ്റും എബിന്റെ ഗ്യാങ്ങിലെ നാലു പേരും അവൻ പുറത്തുനിന്നു ഇറക്കിയതാണെന്നു തോന്നു ഗുണ്ടാ ലുക്ക് ഉള്ള വേറെ അഞ്ചുപേരും.....
നേരെ പോയി എബിന് എടുത്തിട്ട് ചവുട്ടി കൂട്ടി അവളെ കൊണ്ടുവന്നാലോ എന്ന് കരുതിയതായിരുന്നു എന്നാൽ ഇപ്പോൾ സമാധാനപരമായി നീങ്ങുന്നതാണ് നല്ലതെന്നു തോന്നി
ഞാൻ വേഗം പോയി എബിനെ തളി മാറ്റി കൊണ്ട് പറഞ്ഞു
"എബി ഇതൊന്നും നിനക്ക് നല്ലതിനല്ല വെറുതെ സീൻ ക്രിയേറ്റ് ചെയ്യാതെ പോവാൻ നോക്ക്…"
"നീ ആരാ ഇവളുടെ രക്ഷകനോ...ഇതു ഞാനും ഇവളും തമ്മിലുള്ള പ്രേശ്നമാ.. നീ അതിൽ ഇടപെടേണ്ട.."
"അതേടാ ഞാൻ ഇവളുടെ രക്ഷകൻ തന്നെയാണ്.. അതുകൊണ്ടു തന്നെയാണ് നിന്നോട്
💬 Comments
View all comments