Chapter Title : മൗനരാഗം 2 [sahyan]
പോവല്ലെ ഞാൻ വെറുതെ പറഞ്ഞതാ.."എന്ന് പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു…
"താൻ ഇപ്പൊ എന്താ വിളിച്ചേ.."??
"ആദിയേട്ടാ…എന്ന്…"
"താൻ എന്തിനാ അങ്ങനെ വിളിക്കുന്നെ..????
അങ്ങനെ വിളിക്കുന്നതൊന്നും എനിക്കിഷ്ട്ടല്ല തനിക്കു വേണമെങ്കിൽ എന്നെ എല്ലാവരും വിളിക്കുന്ന പോലെ അച്ചു എന്ന് വിളിക്കാം അല്ലാതെ വേറെ പേരൊന്നും വിളിക്കുന്നത് എനിക്കിഷ്ട്ടമില്ല…"
"അങ്ങനെ എല്ലാവരും വിളിക്കുന്നത് ഞാൻ വിളിക്കില്ല.. ഞാൻ എനിക്കിഷ്ടമുള്ളത് വിളിക്കോ…."
" അതെന്താ ..?"
"എനിക്കിഷ്ട്ടായിട്ട്….??"
"എന്ത്….???"
"എനിക്കിഷ്ട്ടായിട്ട്ന്ന്…!!!" എന്ന് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഓടി…
ഇ സാധനത്തിന് വട്ട് തന്നെ എന്ന് വിചാരിച് ഞാൻ വേഗം വേദുൻറെ അടുത്തേക്ക് ഓടി..
ഐസ് ക്രീം ഇപ്പൊ ഒലിച്ചിട്ടുണ്ടാവും… ഈശ്വര.. ആ പ്രാന്തി ഇന്നിനി എന്നെ ഐസ്ക്രീമിന്.. പകരം തിന്നും…
"നീ ഇത്ര നേരം എവിടെയായിരുന്നു.. നല്ല ഗൗരവത്തിൽ ഉള്ള ചോദ്യം…"
"അവിടെ നല്ല തിരക്കല്ലേ..അതാ…"
"തിരക്കൊക്കെ എനിക്ക് മനസിലാവുന്നുണ്ട്…
ആ തല തെറിച്ച പെണ് നിന്നോട് എന്താ പറഞ്ഞെ…"????
"ഓ അപ്പോ എല്ലാം കണ്ടിട്ടാണോ ചോദിക്കുന്നെ.."
"അതെ അവൾ എന്താ നിന്നോട് സംസാരിച്ചതെന്ന്..???" വീണ്ടും അതെ ചോദ്യം…
"ശേടാ ഇത് വലിയ തൊന്തരവ് ആയല്ലോ അവൾ എന്നോട് ഒന്നും ചോദിച്ചില്ല…"
"പിന്നെ വെറുതെയാ നീ അവളോട് ഇത്ര നേരം സംസാരിച്ചത് …"
"നിനക്ക് ഇപ്പൊ എന്താ അറിയണ്ടേ അവൾ എന്താ എന്നോട് പറഞ്ഞത് എന്നല്ലെ...എനിക്കും അത് മനസിലായിട്ടില്ല അവൾ എന്തൊക്കയോ പിച്ചും പേയും പറഞ്ഞു പോയി അത്ര തന്നെ…"
എനിക്ക് ആകെ ദേഷ്യം വന്നിരുന്നു… ഞാൻ കുറച്ച് നേരം മിണ്ടാതിരുന്നു…. പിന്നെ കൊറച്ചു കൂൾ ആയപ്പോൾ
💬 Comments
View all comments