Chapter Title : മൗനരാഗം 2 [sahyan]
തടഞ്ഞു….
"അച്ചു വേണ്ട പ്ലീസ്….അവരൊക്കെ കാണുമ്പോൾ തന്നെ പേടിയാവുന്നു…" വേദു എന്റെ കൈ പിടിച്ചു കെഞ്ചി….
"വേദു… ദീപു കളരിയാണെന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ…." അവളുടെ മുഖത്തു നോക്കാതെ എന്റെ കൈയിൽ നിന്നും അവളുടെ കൈ വിടീപിച്ചു ഞാൻ ചോദിച്ചു….
മ്മ്… അവൾ കരഞ്ഞുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി…
"അവൾ അത് ഒറ്റയ്ക്കായിരുന്നില്ല...പഠിച്ചത്…"
എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. അവൾക്കു പരിചയമില്ലാത്ത ഒരു അച്ചുനെ കണ്ടത്കൊണ്ടാവും അവൾ രണ്ടടി പിന്നിലേക്ക് മാറി…
ഞാൻ കൈ ഒന്ന് കുടഞ്ഞു ഒന്ന് സ്ട്രെച് ചെയ്തു..
അപ്പോഴേക്കും ഒരുത്തൻ എന്റെ നേർക്ക് ഓടിയടുത്തു.. ഞാൻ എബിക്ക് കൊടുത്ത പോലെ ഒരെണ്ണം എനിക്കും തരാൻ വേണ്ടി
എന്റെ മുഖത്തിനു നേരെ വന്ന അവന്റെ വലതു കൈ എന്റെ വലതുകൈ കൊണ്ട് തന്നെ ബ്ലോക്ക് ചെയ്തു.. അപ്പൊത്തന്നെ ആ കൈ തിരിച്ചൊടിച്ചു അവന്റെ വലതു മുട്ട് നോക്കി ആഞ്ഞൊരു ചവിട്ടും.. ബാലൻസ് കിട്ടാതെ അവൻ വീഴുന്നതിനേക്കാൾ മുന്നേ ഞാൻ എന്റെ വലതു കാല് പിന്നിലേക്കു വെച്ച് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തിരുന്നു... പകച്ചു നിൽക്കുന്ന എബിയെയും കൂട്ടരെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ എന്റെ കാല് തിരിച്ചു… കെടക്… ലോക്ക് വിടീച്ചപ്പോൾ അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു….
അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ വിറച്ചുനിൽക്കുന്ന ബാക്കിയുള്ളവന്മാരെയും നോക്കി കൈ കൊണ്ട് മാടി വിളിച്ചു… വാടാ………..!!!!!!!!
ഒരു സ്റ്റീഫൻ നെടുമ്പള്ളി സ്റ്റൈൽ…..
അതോടെ ബാക്കിയുള്ള നാലുപേർ എന്റെയടുത്തേക്ക് പാഞ്ഞെടുത്തു….
കൈയോങ്ങി ആദ്യമെത്തിയവനെ ഒഴിഞ്ഞുമാറി… ഞാൻ രണ്ടാമത്തവന്റെ കൈ പിടിച്ചു തിരിച്ചു പിന്നിൽനിന്ന് അവന്റെ
💬 Comments
View all comments